ലക്‌നൗ: ടിക്കറ്റില്ലാതെ യാത്ര ചെയ്ത് യുവതിയോട് ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ വ്യാജ കേസില്‍ കുടുക്കാന്‍ വേണ്ടി വസ്ത്രം വലിച്ചു കീറി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. പക്ഷേ മുന്നിലിരുന്ന സഹയാത്രികന്‍ സ്ത്രീയുെട ചലനങ്ങളൊക്കെ മൊബൈലില്‍ പകര്‍ത്തി റയില്‍വേയ്ക്ക് കൈമാറിയതോടെ സ്ത്രീ കുടുങ്ങുകയായിരുന്നു. സെപ്തംബര്‍ 17ന് ധനാപൂരില്‍ നിന്ന് സെക്കന്തരാബാദിലേക്ക് പോയ ധനാപൂര്‍-സെക്കന്തരാബാദ് എക്‌സ്പ്രസിലാണ് സംഭവം അരങ്ങേറിയത്.
ധനാപൂരില്‍ നിന്ന് പ്രയാഗ്രാജിലേക്കുള്ള ട്രയിന്‍ യാത്രയിലായിരുന്നു രാധിക തിവാരിയെന്ന സ്ത്രീ യാത്ര ചെയ്തിരുന്നത്. കൂടെ ഒരു കുട്ടിയുമുണ്ടായിരുന്നു. എസി കോച്ചില്‍ പരിശോധനയ്ക്കായ് കയറിയ ടിടിഇ സ്ത്രീയോടെ ടിക്കറ്റ് ചോദിച്ചതോടെയാണ് സംഭവം തുടങ്ങിയത്. ടിക്കറ്റില്ലെന്ന പറഞ്ഞ യുവതി നേരെ തേര്‍ഡ് എസി കോച്ചിലേക്ക് മാറി. ഇവിടെയും പരിശോധന വന്നതോടെ യുവതി ഉദ്യോഗസ്ഥരുമായി തര്‍ക്കത്തിലായി. ഇടയില്‍ സഹോദരന് വിളിക്കുന്നുവെന്ന് പറഞ്ഞ് ഫോണെടുത്തു അവര്‍ വിളിക്കാന്‍ ശ്രമിച്ചു. റെയില്‍വേയ്ക്ക് വിളിച്ച് നിങ്ങളെ കുടുക്കുമെന്ന് പറഞ്ഞ് അവര്‍ സ്വന്തം വസ്ത്രം വലിച്ച് കീറുകയായിരുന്നു. ദൃശ്യങ്ങള്‍ സ്ത്രീ അറിയാതെ സഹയാത്രികന്‍ തന്റെ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.
ടിടിഇ ഉടനെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരമറിയിച്ചു. വൈകിട്ട് 4 മണിയോടെ ട്രയിന്‍ ഉത്തര്‍ പ്രദേശിലെ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംക്ഷനില്‍ എത്തിയപ്പോളഅ# ആര്‍പിഎഫിലെ വനിതാ ഉദ്യോഗസ്ഥര്‍ കോച്ചിലെത്തി യുവതിയെ പുറത്തിറക്കി ചോദ്യം ചെയ്തു. ടിടിഇ തന്നോട് മോശമായി പെരുമാറഇയെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. ഈ സമയം കൂടെ യാത്രചെയ്ത വ്യക്തി തന്റെ ക്യാമറിയില്‍ ഷൂട്ട് ചെയ്ത വീഡിയോ അവര്‍ക്ക് കൈമാറി. ഇതോടെ തന്നെ മോശമായി പെരുമാറിയെന്ന് വാദം പൊളിഞ്ഞു. നിയമപ്രകാരമുള്ള പിഴയും ടിക്കറ്റ് തുകയും ഈടാക്കി യുവതിയെ പറഞ്ഞ് വിടുകയായിരുന്നു.
റെയില്‍വേ നിയമപ്രകാരം മാത്രമേ ജീവനക്കാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്നും ചട്ടപ്പടിയുള്ള നടപടികളാണ് സ്വീകരിച്ചതെന്നും റെയില്‍വേ ഡിവിഷന്‍ പിആര്‍ഒ വിശ്വനാഥ് പറഞ്ഞു. യാത്രക്കാരന്റെ വീഡിയോയാണ് തന്നെ വലിയ അപകടത്തില്‍ രക്ഷിച്ചതെന്ന് ടിടിഇ എസ് കെ വര്‍മ്മ മാധ്യമങ്ങലോട് അറിയിച്ചു.