റിയാദ്: സഊദി അറേബ്യയില്‍ ഹുതികള് നടത്തുന്ന ആക്രമണള്‍ തുടരുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സഊദിയുടെ രണ്ട് വിമാനത്താവളങ്ങളില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര് മരിച്ചതായും 36 പേര്‍ക്ക് പരിക്കുള്ളതായും സഊദി സിവില്‍ അതോറിറ്റി അറിയിച്ചു.
അബാ വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തില്‍ രണ്ട് പേരും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടു. അബായില്‍ മരണപ്പെട്ടവര്‍ രണ്ട് വിദേശ സ്ത്രീകളാണ്. ഒരാള്‍ മൊറോക്കയും മറ്റൊരാള്‍ അള്‍ജീരിയയിലുമാണ്. പരിക്കേറ്റവരും വ്യത്യസ്ഥ രാജ്യക്കാരാണ്. ചിലര്‍ക്ക് നിസ്സാരവും മറ്റു ചിലര്‍ക്ക് സാരമായ പരിക്കുമുണ്ട്. സഊദി പൗരന്മാരും പരിക്കേറ്റവരിലുണ്ട്.
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തില്‍ സുഡാനി പൗരനാണ് കൊല്ലപ്പെട്ടത്. അഞ്ച് സഊദി പൗരന്മാരും രണ്ട് ഈജിപ്ത് സ്വദേശികളും ഒരു പാക്കിസ്ഥാനി സ്വദേശിയുമാണ് പരിക്കേറ്റിട്ടുള്ളത്.
ആക്രമണം ബാധിച്ച വിമാനത്താവളങ്ങള്‍ക്ക് ചെറിയ രൂപത്തിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആസുപത്രിയിലേക്ക് മാറ്റി.
വളരെ വൈകാതെ തന്നെ ഹൂതികളുടെ ക്യാപില്‍ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. പല രാജ്യങ്ങളും സഊദിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.