കേരളത്തില്‍ കാലവര്‍ഷം കനത്തു കൊണ്ടിരിക്കുകയാണ്. ദിവസങ്ങള്‍ കൂടുമ്പോഴും മഴയുടെ തോത് കൂടുകയാണ് ചെയ്യുന്നത്. പുഴകള്‍ പോലും കരകവിഞ്ഞൊഴുങ്ങിത്തുടങ്ങിയിട്ടുണ്ട്. നമ്മുടെ കുടുംബം സുരക്ഷിതരാവുകയെന്നത് നമ്മുടെ കൂടി ബാധ്യതയാണെന്ന് മനസ്സിലാക്കിയവാണം ഈ നിമിഷങ്ങളില്‍ ചിലവഴിക്കേണ്ടത്.
മഴവരുമ്പോള്‍ കൂടെ വരുന്ന സുഹൃത്താണ് അസുഖം. നാം തന്നെ വലിച്ചു കൊണ്ടുവരുന്ന അസുഖങ്ങള്‍ ചിലപ്പോള്‍ ശരീരത്തെയും മനസ്സിനേയും വല്ലാതെ തളര്‍ത്തിക്കളയും. ചിലത് കൈവിട്ടു പോയി സമൂഹത്തിലേക്ക് പടര്‍ന്ന് പന്തലിക്കും. നമ്മള്‍ ഒരാളുടെ അശ്രദ്ധ കൊണ്ട് പലരുടെ ജീവനുകള്‍ തന്നെ അവാതളത്തിലാവും. അത് കൊണ്ട് മഴയത്ത് ആരോഗ്യ വകുപ്പ് അനുശാസിക്കുന്ന പ്രതിരോധ നടപടികളോട് പൂര്‍ണ്ണമായി യോജിക്കുക. വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യങ്ങള്‍ വീട്ടിലും പരിസരങ്ങളിലും ഒഴിവാക്കുക. വവ്വാല്‍ പോലുള്ള ജീവികള്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള പഴവര്‍ഗ്ഗങ്ങള്‍ താത്കാലികമായി ഒഴിവാക്കുക. പനി പോലോത്ത അസുഖങ്ങള്‍ വന്നാല്‍ ഉടനെ ഡോക്ടര്‍ ചികിത്സ തേടുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും ചെയ്യുക. വിദഗ്ദ ചികിത്സ ആവശ്യം വന്നാല്‍ അതിനെ മടിക്കാതെയും പേടിക്കാതെയും മുന്നോട്ട് പോവണം. അസുഖം വന്നാല്‍ രോഗിയോ വീട്ടുകാരോ അയല്‍ക്കാരുമായുള്ള ബന്ധവും ഇടപഴകലും താത്കാലികമായി കുറക്കുക. ഇതു പോലെ സമൂഹത്തിന് ദോശം ചെയ്യുന്ന ഒരു പ്രവര്‍ത്തനവും ഈ സമയത്ത് നമ്മളില്‍ നിന്നുണ്ടാവാന്‍ പാടുള്ളതല്ല.
പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍ പൊട്ടിലിനും സാധ്യതയുള്ളതിനാല്‍ ആവശ്യത്തിന് മാത്രം വീട്ടില്‍ നിന്ന് പുറത്ത് പോവുക. പ്രത്യേകിച്ച് വിദ്യാലയങ്ങളിലേക്കയക്കുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം. സുരക്ഷ ഭീഷണിയുള്ള വഴികളോ റോഡുകളോ യാത്രയ്ക്ക് തെരെഞ്ഞടുക്കയോ ചെയ്യരുത്. അത് ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ ദിവസമാണ് മദ്‌റസയില്‍ നിന്ന് വരുന്ന ഒരു വിദ്യാര്‍ത്ഥിനി തലനാഴികക്ക് രക്ഷപ്പെട്ട വീഡിയോ നാം കണ്ടത്. കഴിഞ്ഞ ആറ് ദിവസമായിട്ടും നമ്മുടെ സഹോദരന്‍ അരുണിനെ മണ്ണിടിച്ചില്‍ നിന്ന് കണ്ടെത്താനായില്ലെന്നതും ഇതിനോട് കൂട്ടി വായിക്കുക.. കളക്ടര്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളില്‍ കു്ട്ടികളെ പരമാവധി വീടുകളില്‍ തന്നെ ചിലവഴിക്കാന്‍ നിര്‍ബന്ധിപ്പിക്കുക.
ശക്തമായ കാറ്റും മഴയ്ക്കുമിടിയില്‍ വൈദ്യതി പടരുന്ന ശ്രദ്ധ വേണം. വൈദ്യതി കമ്പി വെള്ളത്തിലേക്ക് പൊട്ടി വീഴാനും സാധ്യതയുള്ളതിനാല്‍ വെള്ളമുള്ള ഭാഗത്തുള്ള നടത്തവും ശ്രദ്ധിക്കേണ്ടതുണ്ട്. തീരദേശ പ്രദേശങ്ങളിലുള്ളവര്‍ക്ക് കടല്‍ ക്ഷോഭവും കാലാവസ്ഥ മുന്നറിയിപ്പുമുണ്ടായാല്‍ താത്കാലികമായി ബന്ധുവീടുകളും മറ്റു അഭയസ്ഥാനങ്ങളും താമസത്തിന് വേണ്ടി തെരെഞ്ഞെടുക്കണം. വലിയൊരു ആപത്തില്‍ നിന്നും നമ്മുക്ക് കരകയറാനാവും. മണ്ണിടിച്ചിലുള്ള സ്ഥലങ്ങളിലെ താമസവും സുരക്ഷിതമല്ലെന്ന് കണ്ടാല്‍ താത്കാലികമായി മാറി നില്‍ക്കലാണ് അഭികാമ്യം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം കണ്ട വലിയ വിപത്തുകളില്‍ നിന്ന് നാം പാഠമുള്‍ക്കൊള്ളണം. നഷ്ടപ്പെട്ട കണക്കുകളോ കച്ചവടമോ ഓര്‍ത്ത് വിലപിക്കാതെ കൂടുതല്‍ നഷ്ടപ്പെടുത്താതിരിക്കണം. ഒരു അനുഭവത്തില്‍ പാഠമുള്‍ക്കൊള്ളാന്‍ മലയാളികള്‍ തയ്യാറാവണം. ഏതിനും ഭയത്തിനപ്പുറം ജാഗ്രത വേണം.