ലെബനാനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നു.
യുഎഇക്ക് നേരെയുള്ള ആക്രണത്തില്‍ ലോക രാജ്യങ്ങള്‍ അപലപിച്ചു.
ടെഹ്‌റാന്‍: യുഎസ്-ഇറാന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇറാനെതിരെയുള്ള യുഎസ് ഉപരോധം തുടരുന്നു. ഉപരോധം ആരംഭിച്ചത് മുതല്‍ ഇതുവരെ 50ന് മുകളില്‍ കപ്പലുകളാണ് ഇറാനില്‍ പ്രവേശിക്കാതെയും ഇറാനില്‍ നിന്ന് പുറത്ത് കടക്കാതെയും തിരിച്ച് വിട്ടത്. യുഎസ് ഇറാന് മുന്നില്‍ സമര്‍പ്പിച്ച ഡീല്‍ സമ്മതമായാല്‍ മാത്രമേ ഈ ഉപരോധത്തിന്‍റെ കാര്യത്തിലും തീരുമാനമാവുള്ള എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഹൊര്‍മുസില്‍ ഇപ്പോഴും കപ്പലുകളുടെ സഞ്ചാരം ഇറാന്‍ അനവദിക്കുന്നില്ല. മുന്നറിയിപ്പ് ലംഘിച്ച് വന്ന കപ്പലുകള്‍ക്ക് നേരെ ഇറാന്‍റെ ആക്രമണവുമുണ്ടായിരുന്നു. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തിന് നേരെയും എണ്ണ ഉത്പാദന കേന്ദ്രത്തിലേക്കും കഴിഞ്ഞയാഴ്ച്ച അമേരിക്കയുടെ ആക്രമണമുണ്ടായി. ഇറാന്‍ തിരിച്ചും യുഎസിന്‍റെ കപ്പലിലേക്കും യുഎഇക്ക് നേരെയും അക്രമിച്ചാണ് ഇതിന് പ്രതികാരം വീട്ടിയത്.
യുഎസ് ഇസ്രയേലിന് നല്‍കിയ കരാറില്‍ എന്തൊക്കെ കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല. സമ്പൂഷ്ടീകരിച്ച യുറാനിയം അമേരിക്കയ്ക്ക് കൈമാറണമെന്നത് അമേരിക്കയുടെ ഏറ്റവും വലിയ നിബന്ധനയാണ്. കരാർ ഇറാന്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ രീതിയില്‍ പ്രതികരിക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച്ച വരെയായിരുന്നു ഇതിനുള്ള സമയ പരിധി അനുവദിച്ചിരുന്നത്.
അതേ സമയം ലെബനാനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ ഇപ്പോഴും തുടരുന്നു. വെടനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലുണ്ടെങ്കിലും ഇസ്രയേലിന്‍റെ ഭാഗത്ത് നിന്ന് യാതൊരുവിധ അനുകൂല മറുപടിയും കാണുന്നില്ല. ഇന്നും ലെബനാന്‍റെ തെക്ക് ഭാഗത്ത് നടന്ന ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു.
വെടിനിര്‍ത്തലിന് ശേഷം യുഎഇക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ അറബ് രാജ്യങ്ങള്‍ ശക്തമായ രൂപത്തില്‍ അപലപിച്ചു. ഖത്തറും ബഹറൈനും യുഎഇക്കുള്ള ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.