വയനാട്ടില്‍ ചൂരല്‍ മലയിലും മുണ്ടക്കൈയിലു വന്‍ ഉരുള്‍പൊട്ടല്‍
ഇതുവരെ 133 മൃതദേഹങ്ങള്‍ കണ്ടെത്തി
മരിച്ചവര്‍ക്ക് കേന്ദ്രം ആശ്വാസ തുക കൈമാറും
രക്ഷാ പ്രവര്‍ത്തനത്തിന് കാലാവസ്ഥ പ്രതികൂലം
മന്ത്രിമാരും എം എ എല്‍മാരും ദുരന്ത പ്രദേശത്തേക്ക്
വയനാട്: കാലാവസ്ഥയുടെ വിളയാട്ടം ഒരിക്കല്‍ കൂടി വയനാട്ടിനെ വിഴുങ്ങി. വയനാട് ജില്ലയിലെ മുണ്ടക്കൈ പട്ടണം ഉള്‍പ്പെടെ രണ്ട് സ്ഥലത്ത് വന്‍ ഉരുള്‍ പൊട്ടല്‍. ചൂരല്‍ മലയിലും മുണ്ടക്കയ്യിലുമാണ് സംസ്ഥാനത്തെ നടുക്കിയ ഉരുള്‍ പൊട്ടലുണ്ടായത്. മുണ്ടക്കൈ പട്ടണത്തിന്‍റെ പകുതിയും ഒലിച്ചു പോയി. പുലര്‍ച്ചയും ഒരു മണിക്കും നാലു മണിക്കുമാണ് ഇരു സ്ഥലങ്ങളിലും ഉരുള്‍ പൊട്ടലുണ്ടായത്. സംഭവ സ്ഥലത്ത് നിന്ന് ഇതുവരെ 133 മൃതദേഹങ്ങള്‍ ലഭിച്ചു. ഇരുനൂറോളം പേരാണ് വിവിധ ആതുരാലയങ്ങളില്‍ ചികിത്സ തേടുന്നത്. മേപ്പാടിയിലെ ആരോഗ്യ കേന്ദ്രത്തലും നിലമ്പൂരിലെ ജില്ലാ ആശുപത്രിയിലുമായാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചു വച്ചിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലം കാരണം തിരച്ചില്‍ പ്രയാസപ്പെടുന്നു. ഇനിയും പലരേയും കാണ്‍മാനില്ല. 200ന് മുകളില്‍ കുടുംബങ്ങള്‍ ജീവിച്ചിരുന്ന പ്രദേശമാണ് ഒലിച്ചു പോയിരിക്കുന്നത്. മരണ സംഖ്യ ഇനിയും ക്രമാതീതമായി ഉയരുമെന്നാണ് അറിയിപ്പ്.
അടുത്തുള്ള പ്രദേശങ്ങളിലെ പള്ളികളും മദ്‌റസകളുമടക്കം ദുരിതാശ്വാസ ക്യാംപായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പറുകളും ലഭ്യമാണ്. കേന്ദ്ര സേന എത്തി ധ്രുതഗതിയില്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ചില സ്ഥലങ്ങളില്‍ എത്താന്‍ പ്രയാസപ്പെടുന്നുണ്ട്. മൃതദേഹങ്ങള്‍ കണ്ടാല്‍ പോലും എടുത്തു കൊണ്ടുവരാനും പ്രയാസമുണ്ട്. ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ച് ഇനി നാളെ തുടരാനാണ് പദ്ധതി.
കേന്ദ്ര സര്‍ക്കാര്‍ ദുരന്ത ബാധിതര്‍ക്ക് ആശ്വാസ തുക പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന മന്ത്രി മുഖ്യ മന്ത്രിയെ വിളിച്ച് അനുശോചനം അറിയിക്കുകയും ചെയ്‌തു. രക്ഷാ പ്രവര്‍ത്തനിത്തിനാണ് ഇപ്പോള്‍ പ്രാമുഖ്യം കൊടുക്കേണ്ടതെന്നും അനാവശ്യമായി അവിടെ വാഹനങ്ങളില്‍ പോയി ഗതാഗത തടസ്സമുണ്ടാക്കരുതെന്നും മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു.