തിരുവനന്തപുരം: മേപ്പാടി മുണ്ടക്കൈയിലേക്കും ചൂരല്‍മലയിലേക്കും ശാസ്‌ത്രജ്ഞരും സാങ്കേതിക വിദഗ്‌ദരും പ്രവേശിക്കരുതെന്ന് സംസ്ഥാന ദുരന്ത നിവാരണം അതോറിറ്റി വൈകുന്നേരമാണ് സര്‍ക്കുലര്‍ പുറത്ത് വിട്ടത്. മേപ്പാടി ദുരന്ത മേഖലയായി പ്രഖ്യാപിച്ചതിന്‍റെ പശ്ചാതലത്തിലായിരുന്നു നടപടി. മാധ്യമ പ്രവര്‍ത്തകരെയും കാണരുതെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.
സര്‍ക്കുലര്‍ വിവാദമായതോടെ മുഖ്യമന്ത്രി നേരിട്ട് ചീഫ് സെക്രട്ടറിയോട് വിളിച്ച് കാര്യം ആയാഞ്ഞു; തുടര്‍ന്ന് സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കാനും ആവശ്യപ്പെട്ടു. അത്തരമൊരു സര്‍ക്കുലര്‍ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടീച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്ത നിവാരണ പ്രിന്‍സിപ്പളായിരുന്നു സര്‍ക്കുലര്‍ പുറത്ത് വിട്ടത്. ഇത് സര്‍ക്കാറിന്‍റെ നയമല്ലെന്നും ബന്ധപ്പെട്ടവരെ വിളിച്ച് അത് പന്‍വലിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.