സഞ്ചു സാംസണ്‍ ഏകദിന ടീമില്‍ ഇടം നേടിയില്ല, വിമര്‍ശിച്ച് മുന്‍ താരങ്ങളും രാഷ്ട്രീയ പ്രമുഖരും
ഡല്‍ഹി: ഈ മാസം 27 മുതുല്‍ ആരംഭിക്കുന്ന ശ്രീലങ്കക്കെതിരെയുള്ള ഏകദിന- ട്വിന്റി മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. മികച്ച് ഫോമില്‍ നില്‍ക്കുന്ന സഞ്ചു സാംസണ്‍ ഏകദിന ടീമില്‍ ഇടം നേടിയില്ല.
അതേ സമയം സഞ്ചുവിനെ ഏകദിന ടീമില്‍ നിന്ന് തഴഞ്ഞെതിനിതെരില്‍ സെലക്ഷന്‍ കമ്മീഷനെതിരെ ശക്തമായ പ്രതിഷേധമാണ് മുന്‍ താരങ്ങള്‍ പങ്കുവെച്ചത്. ഇന്ത്യ അവസാനം കളിച്ച ഏകദിന പരമ്പരയില്‍ സഞ്ചുവിന്റെ സെഞ്ചുറിയുടെ മികവിലായിരുന്നു ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. വേണ്ട രീതിയില്‍ പരിഗണന സഞ്ചുവിന് ലഭിച്ചില്ലെന്നാണ് മുന്‍ താരം മുഹമ്മദ് കൈഫും ദൊഗ്ഡ ഗണേഷും അഭിപ്രായപ്പെട്ടത്. ടീം സെലക്ഷനില്‍ സുതാര്യതയില്ലെന്നായിരുന്നു ശശി തരൂര്‍ എം പി എക്‌സില്‍ രേഖപ്പെടുത്തിയത്. അദ്ദേഹം സെലക്ഷന്‍ കമ്മീഷനെ ശക്തമായി വിമര്‍ശിച്ചു.
ട്വന്റി പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈ.ക്യാപ്റ്റന്‍), ജൈഷാല്‍, റിങ്കു സിംഗ്, റിയാന്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ചു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബേ, അക്‌സര്‍ പട്ടേല്‍, വാഷിംഗടണ്‍ സുന്ദര്‍, രവി ബിശ്‌നോയ്, അര്‍ശദീപ് സിംഗ്, ഖലീല്‍ അഹ്‌മദ്, മുഹമ്മദ് സിറാജ്
ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്്‌ലി, ശ്രേയസ് അയ്യര്‍, റിയാന്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ. എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ശിദ് റാണ, ശിവം ദുബേ, അക്‌സര്‍ പട്ടേല്‍, വാഷിംഗടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ശദീപ് സിംഗ്, ഖലീല്‍ അഹ്‌മദ്, മുഹമ്മദ് സിറാജ്