റിയാദ്: സഊദി അറേബ്യയുടെ 95ാമത്തെ ദേശീയ ദിനാചാരണം നാളെ അതിവിപുലമായി ആഘോഷിക്കപ്പെടും. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് നാളെ തുടക്കമാവുന്നത്. വ്യോമ നാവിക പ്രദര്‍ശനം, ഫയര്‍വര്‍ക്ക്, മറ്റു രാജ്യത്തിന്‍റെ പൈതൃകം വിളിച്ചോതുന്ന സാസ്‌കാരിക പരിപാടികള്‍ എന്നിവ ആഘോഷത്തിന്‍റെ ഭാഗമാവും.
സഊദി അറേബ്യയുടെ രാജ്യ രൂപീകരണ സ്മരണയ്ക്കാണ് ഈ ആഘോഷം നടക്കുന്നത്. 1932ല്‍ അബ്ദുല്‍ അസീസ് രാജാവായിരുന്നു ഈ രാജ്യം സ്ഥാപിക്കുന്നത്. അന്ന് മുതല്‍ എല്ലാ വര്‍ഷവും സെപ്തംബർ 23 സഊദിയുടെ ദേശീയ ദിനമായി ആചരിക്കപ്പെടും.
രാജ്യത്തിന്‍റെ പൊതു അവധി ദിനമാണ് ദേശീയ ദിനം. ഈ വര്‍ഷം ആഘോഷം നടക്കുന്നത് ‘നമ്മുടെ അഭിമാനം നമ്മുടെ പ്രകൃതിയില്‍’ എന്ന പ്രമേയത്തിലായിരിക്കും. റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങളില്‍ സഊദി ഹോക്‌സിന്‍റെ ഫയര്‍വര്‍ക്ക് നടക്കും, ഡ്രോണ്‍ ഷോ, പരമ്പരാഗത നൃത്തങ്ങള്‍, കലാ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയും ആഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറും. രാജ്യത്തെ പൗരന്മാരും താമസക്കാരും ആഘോഷത്തിന്‍റെ ഭാഗമാവും. പരിപാടികള്‍ റോയല്‍ ഗാര്‍ഡ്, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സഊദി എയര്‍ലന്‍സ് എന്നിവയുടെ സഹകരണത്തോടെയായിരിക്കും അരങ്ങേറുക.