ലക്‌നൗ: ചരിത്രത്തിലെ കൊടും ക്രൂര നേതാക്കളുടെ പട്ടികയിലേക്ക് യോഗിയുടെ പേരും വൈകാതെ ചേര്‍ക്കപ്പെടും. ഏറെ ഭയപ്പാടോടെ കണ്ട തടങ്കല്‍ പാളയങ്ങള്‍ ഉത്തര്‍ പ്രദേശില്‍ വൈകാതെ ഉയര്‍ന്ന് പൊങ്ങും. ഔദ്യോഗിക അനുമതി നല്‍കിയിരിക്കുകയാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അനിധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ വേണ്ടിയാണ് നിര്‍മ്മാണമെന്ന് യോഗി അറിയിച്ചു. സംസ്ഥാനത്തെ പോലീസ് കമ്മീഷണര്‍മാര്‍ക്കും ഐജിമാര്‍ക്കും ഔദ്യോഗിക നിര്‍ദ്ദേശം നല്‍കി. ഇതോടൊപ്പം സ്വയംഭരണ സ്ഥാപനങ്ങളോട് അവരുടെ അധികാര പരിധിയിലെ കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തീരുമാനം രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളേയും ബംഗ്ലാദേശ് തടവുകാരെയും ലക്ഷ്യമിട്ടാണെന്ന് വ്യക്തം. അയോധ്യ, ലക്‌നൗ, കാണ്‍പൂര്‍, ത്സാന്‍സി, വാരാണസി, മീററ്റ്, ഗാസിയാബാദ്, ആഗ്ര, ഫിറോസാബാദ്, ബറേലി, ഗൊരഖ്പൂര്‍, പ്രയാഗ് രാജ്, മഥുര, അലിഗഡ്, മൊറാദാബാദ്, സഹാറന്‍പൂര്‍, ഷാജഹാന്‍പൂര്‍ തുടങ്ങിയ 17 നഗരങ്ങളിലാണ് തടങ്കല്‍ പാളയങ്ങള്‍ ഒരുങ്ങുക. സാധുവായ രേഖകള്‍, അഭയാര്‍ത്ഥി പദവി എന്നിവയില്ലാത്ത ആളുകളെ കണ്ടെത്താനാണ് നിര്‍ദ്ദേശം.
സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നത് വരെ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവരും തടങ്കല്‍ പാളയത്തിലേക്ക് നീക്കപ്പെടും. തുര്‍ന്ന് അവരുടെ രാജ്യത്തേക്ക് നാടുകടത്തുമെന്നും യോഗി അറിയിച്ചിട്ടുണ്ട്. ഒരു തരത്തിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ വെച്ച് പൊറുപ്പിക്കില്ലെന്നും രാജ്യത്തിന്‍റെ സുരക്ഷയാണ് മുഖ്യമെന്നും യോഗി പത്രസമ്മേളനത്തില്‍ പറഞ്ഞു.