പട്‌ന: ഡോക്ടര്‍മാരുടെ നിയമന കത്തുകള്‍ കൈമാറുന്ന ചടങ്ങില്‍ മുസ്ലിം ഡോക്ടറുടെ നിഖാബ് സ്വന്തം കൈകൊണ്ട് വലിച്ചു മാറ്റി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഉപമുഖ്യമന്ത്രി തടയാന്‍ ശ്രമിച്ചെങ്കിലും വകവെക്കാതെ അതിന് തുനിയുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും അതിനീചമായ പ്രവര്‍ത്തിയാണിതെന്നും കോണ്‍ഗ്രസും ആര്‍ജെഡിയും വ്യക്തമാക്കി.
തിങ്കളാഴ്ച്ച മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റ് ഹാളായ സംവാദില്‍ വെച്ച ചടങ്ങിലാണ് ഏറെ വിവാദമായ സംഭവം നടന്നത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപ്രതീക്ഷിത സംഭവത്തില്‍ പ്രതികരിക്കാതെ അമ്പരപ്പോടെ യുവതി നില്‍ക്കുകയായിരുന്നു. ബീഹാറില്‍ നിന്നുള്ള നുസ്രത്ത് പര്‍വീന്‍ എന്ന യുവതിയാണ് നീചമായ ഈ പ്രവര്‍ത്തിക്ക് ഇരയായത്. നിയമന കത്ത് സ്വീകരിക്കാന്‍ മുന്നിലെത്തിയ യുവതി താഴെ നിന്നാണ് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചിരുന്നത്. മുകളില്‍ നിന്ന മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തോടെ മുഖത്ത് നിന്ന നിഖാബ് വലിച്ചൂരുകയായിരുന്നു. തൊട്ടടുത്ത് നിന്നിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അദ്ദേഹത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു.
വ്യത്യസ്ഥ ഇനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡോക്ടര്‍മാരായുള്ള അറിയിപ്പ് വന്ന 1000ത്തിന് മുകളില്‍ ഡോക്ടര്‍മാരില്‍ പത്ത് പേര്‍ക്ക് മാത്രമാണ് മുഖ്യമന്ത്രി നേരിട്ട് നിയമനകത്ത് കൈമാറിയത്. ബാക്കിയുള്ളവര്‍ക്ക് ഓണ്‍ലൈനായി ലഭിക്കുകയായിരുന്നു. ഇവരില്‍ 685 ആയുര്‍വേദ ഡോക്ടര്‍മാരും. 393 ഹോമിയോ ഡോക്ടര്‍മാരും, 205 പേര്‍ യുനാനി പരിശീലകരുമുണ്ടായിരുന്നു.
സംഭവത്തെ വളരെ നീചമായ പ്രവര്‍ത്തിയെന്നും മുഖ്യമന്ത്രി ഉടന്‍ തന്നെ രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപി ജെഡിയു സഖ്യത്തിന്‍റെ സ്ത്രീകളോടുള്ള പെരുമാറ്റമാണിതെന്നും ഒരാളുടെ മതസ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കുമെതിരാണ് മുഖ്യമന്ത്രി ചെയ്തതെന്നും ആര്‍ജെഡി നേതാവ് ഇജാസ് അഹമ്മദ് പറഞ്ഞു. കോണ്‍ഗ്രസും ആർജെഡിയും വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഷയർ ചെയ്തിട്ടുണ്ട്.