രാജ്യത്തിന്‍റെ പരമാധികാരത്തിന്‍റെ മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ലെന്ന് അറബ് ലീഗ്.
ഈജിപ്ത്: ആഫ്രിക്കന്‍ രാജ്യമായ സ്വമാലിയയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാന്‍ഡിനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിരിക്കുകയാണ് ഇസ്രയേല്‍. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സൊമാലിയന്‍ രാജ്യത്തിന്‍റെ ഈ പിളര്‍പ്പിന്‍റെ വിഷയത്തില്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യമായി ഒരു രാജ്യം സൊമാലിലാന്‍ഡിനെ ഔദ്യോഗിക രാജ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. സൊമാലിലാന്‍ഡുമായി നയതന്ത്രം സ്ഥാപിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശനിയാഴ്ച്ച അറിയിച്ചിരുന്നു. ഇതിനെതിരെ സൊമാലിയയും ആഫ്രിക്കന്‍ യൂണിയനും ശക്തമായി എതിര്‍ത്തിരുന്നു.
അതേ സമയം രാജ്യത്തിന്‍റെ പരമോന്നത അധികാരത്തിന്‍റെ മേലിലുള്ള ഈ കടന്നു കയറ്റം ഒരിക്കലും സാധൂകരിക്കാനാവാത്തതാണെന്ന് ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അറബ് ലീഗ് അറിയിച്ചു. ഞായറാഴ്ച്ച ഈജിപ്തില്‍ സംഘടപ്പിച്ച അറബ് ലീഗാണ് ഔദ്യോഗികമായി പ്രസ്താവന പുറപ്പെടീച്ചത്.
ഇസ്രയേലിന്‍റെ നടപടി അറബ് രാജ്യങ്ങളുടെ മേലിലുള്ള സുരക്ഷാ ഭീഷണിയാണെന്നും അന്താരാഷ്ട്ര സമാധാനത്തിന് നേരെയുള്ള ആക്രമണമാണെന്നും ലീഗ് ആരോപിച്ചിട്ടുണ്ട്. സൊമാലിയന്‍ അംബാസിഡര്‍ അലി അബ്ദി ഔറായിയാണ് സൊമാലിയയുടെ വിഷയം അറബ് ലീഗില്‍ ഉന്നയിച്ചത്. ഇതിന് ശേഷം നടന്ന ചര്‍ച്ചയിലാണ് അറബ് ലീഗിന്‍റെ തീരുമാനം ഐക്യഖണ്ഡേന അറിയിച്ചത്.
2020ല്‍ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥതയില്‍ ഉണ്ടായ ഉടമ്പടികളുടെ ഭാഗമായാണ് സൊമാലിലാന്‍ഡുമായുള്ള പുതിയ ബന്ധമെന്ന് നെതന്യാഹു അറിയിച്ചു. സൊമാലിലാന്‍ഡ് പ്രസിഡണ്ട് അബ്ദിറഹ്മാന്‍ മുഹമ്മദ് അബ്ദുല്ലാഹിയുമായി നെതന്യാഹു വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ഗാസയില്‍ നിന്ന് ഫലസ്തീനികളെ ഈ മേഖലയിലേക്ക് മാറ്റാനുള്ള ഘൂഢാലോചനയുടെ ഭാഗമായാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സൊമാലിലാന്‍ഡ്
സൊമാലിയയുടെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തുള്ള സ്വയം ഭരണ പ്രദേശമാണ് ഇത്. സ്വന്തമായി സര്‍ക്കാരും, പോലീസ് സേനയും കറന്‍സി എന്നിവ ഇവയ്ക്കുണ്ട്. പക്ഷേ ഇതുവരെ സൊമാലിയന്‍ രാജ്യത്തിന് കീഴിലായിരുന്നു. ഹര്‍ഗെ്‌സയാണ് തലസ്ഥാനം. 177000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള രാജ്യത്തില്‍ ഏകദേശം 57 ലക്ഷം ജനസംഖ്യയാണുള്ളത്. സൊമാലി, അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകളാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നത്.