കോഴിക്കോട്: അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗില്‍ മത്സരിക്കാന്‍ ജനലക്ഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മത്സരിക്കുമ്പോള്‍ അയാള്‍ക്കൊപ്പമെന്ന ഹാഷ്ടാഗിടാന്‍ ഒരു പക്ഷേ സോഷ്യല്‍ മീഡിയ വക്താക്കള്‍ക്ക് സമയം കാണില്ല. അപമാന ഭാരത്തില്‍ ഒരു യുവാവ് ഇന്ന് ജീവനൊടുക്കിയത് അനാവശ്യ സെന്‍സാഷന് വേണ്ടി ഒരു യുവതി സോഷ്യല്‍ മീഡിയയില്‍ ഷയര്‍ ചെയ്ത വീഡിയോ കാരണമാണ്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (40) യുവാവിനെയാണ് ഇന്ന സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച് നലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു കണ്ണൂരിലേക്ക് ദീപക് ജോലി ചെയ്യുന്ന സ്ഥാപനാവശ്യവുമായി ബസ്സില്‍ യാത്ര ചെയ്തത്. തൊട്ടടുത്ത് നില്‍ക്കുന്ന യുവതിയായിരുന്നു ദീപകില്‍ നിന്ന് മോശമായ പെരുമാറ്റമുണ്ടായതായി റീല്‍സ് ചെയ്ത് പുറത്ത് വിട്ടത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ 23 ലക്ഷം പേര്‍ വീഡിയോ കണ്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദീപക് വളരെ വിഷമാവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വീഡിയോ പ്രചരിച്ച വിവരം ദീപക് പല സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷമായി കോഴിക്കോട്ടെ ഒരു വസ്ത്ര വ്യാപാരശാലയില്‍ ജോലി ചെയ്യുകയായിരുന്നു ദീപക്. അദ്ദേഹത്തെ കുറിച്ച് ഒന്നും മോശമായി ഇതുവരെ കേട്ടിട്ടില്ലെന്ന് സ്ഥാപന ഉടമ പറഞ്ഞു. മറ്റുള്ളവരില്‍ ഈ വീഡീയോ പ്രചരിക്കുന്ന വിവരം വളരെ വ്യസനത്തോടെയായിരുന്നു ദീപക് പങ്കുവെച്ചതെന്ന് സുഹൃത്തുകളും പറയുന്നു. ഇന്ന് രാവിലെ ദീപകിന്‍റെ റൂമിന്‍റെ വാതില്‍ തുറക്കാത്തതിനാല്‍ നാട്ടുകാരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴായിരുന്നു തൂങ്ങിമരിച്ചതായി കാണുന്നത്. മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. യുവതിക്കെതിരെ ആത്മാത്യാ പ്രേരണാ കുറ്റത്തിന് പോലീസ് കേസെടുക്കുകയും ചെയ്തു.
അതേ സമയം തന്‍റെ ആരോപണത്തില്‍ ഉറച്ചിരിക്കുകയാണ് യുവതി. വീഡിയോ പ്രചരിച്ചത് ഉണ്ടായ സംഭവത്തിന്‍റെ പേരിലാണെന്നും പയ്യന്നൂരില്‍ വെച്ച് മറ്റൊരു യുവതിക്ക് നേരെ ഇയാളില്‍ നിന്ന് ലൈംഗീകധിക്രമമുണ്ടായെന്നും അത് കണ്ടപ്പോള്‍ തന്‍റെ അടുത്ത് വരുന്ന സമയത്ത് വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ഉടനെ വടകര പോലീസ് സ്‌റ്റേഷനില്‍ പരിചയമുള്ള ഒരാളെ വിളിച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷയര്‍ ചെയ്യുന്നതിനെ കുറിച്ച് അറിയിക്കുകയും ചെയ്‌തെന്ന് യുവതി വ്യക്തമാക്കി. ആത്മഹത്യ അറിഞ്ഞപ്പോള്‍ ദുഃഖകരമായി പോയെന്നും അത് പ്രതീക്ഷിച്ചില്ലെന്നും യുവതി പ്രതികരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.