ഗാസ: ഹമാസ്-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഇസ്രയേല്‍ നടത്തുന്ന നരനായാട്ട് വീണ്ടും തുടരുന്നു. ഇന്നലെ ഗാസയുടെ വ്യത്യസ്ഥ ഭാഗങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തി. 6 കുട്ടികളും 2 സ്ത്രീകളുമടക്കം 30 പേര്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഇസ്രയേല്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണവും കൂടിയായിരുന്നു. മൂന്ന് ഹമാസ് പ്രവര്‍ത്തകരെ വധിച്ചതായും ഒരാളെ പിടികൂടിയതായും ഇസ്രയേല്‍ അവകാശപ്പെട്ടു.
ഗാസ സിറ്റിയിലെ ഹമാസ നിയന്ത്രണത്തിലുള്ള ഷെയ്ഖ് റദ്വാന്‍ പോലീസ് സ്‌റ്റേഷനു നേരെയുള്ള വ്യോമാക്രമണത്തില്‍ 24 പേരും, തൊട്ടടുത്തുള്ള അപ്പാര്‍ട്‌മെന്‍റില്‍ ബോംബിട്ട് 5 പേരും, ഖാന്‍ യൂനിസിലെ അഭയാര്‍ത്ഥി താമസിച്ചിരുന്ന ടെന്‍റിന് നേരെയുണ്ടായ ആക്രമണത്തില്‍ 7 പേരുമാണ് കൊല്ലപ്പെട്ടത്.
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം ഇസ്രയേല്‍ ആക്രമണങ്ങളില്‍ മരണപ്പെടുന്ന ഫലസ്തീനികളുടെ എണ്ണം 513 കഴിഞ്ഞെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.