By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: യുദ്ധം ഏഴാം ദിനം: യുഎഇ ഇന്ന് 109 ഡ്രോണുകളും 9 ബലിസ്റ്റിക്ക് മിസൈലുകളും തകര്‍ത്തു, സിബിഎസ്സി ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെച്ചു, യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് പരിക്കേറ്റവരെ സന്ദര്‍ശിച്ചു
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > യുദ്ധം ഏഴാം ദിനം: യുഎഇ ഇന്ന് 109 ഡ്രോണുകളും 9 ബലിസ്റ്റിക്ക് മിസൈലുകളും തകര്‍ത്തു, സിബിഎസ്സി ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെച്ചു, യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് പരിക്കേറ്റവരെ സന്ദര്‍ശിച്ചു
IndiaInternaltionalKeralaQatarUAE

യുദ്ധം ഏഴാം ദിനം: യുഎഇ ഇന്ന് 109 ഡ്രോണുകളും 9 ബലിസ്റ്റിക്ക് മിസൈലുകളും തകര്‍ത്തു, സിബിഎസ്സി ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെച്ചു, യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് പരിക്കേറ്റവരെ സന്ദര്‍ശിച്ചു

vishwalokam.com@gmail.com
Last updated: 2026/03/06 at 9:49 PM
vishwalokam.com@gmail.com
Share
2 Min Read
പരിക്കേറ്റവരെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആശുപത്രിയില്‍ ചെന്ന് സന്ദർശിക്കുന്നു.
SHARE

സിബിഎസ്സി സ്‌കൂളുകള്‍ വാര്‍ഷിക പരീക്ഷകള്‍ ഓണ്‍ലൈനാക്കി
വസന്തകാല അവധി നേരത്തെയാക്കി സ്‌കൂളുകള്‍ സര്‍ക്കുലര്‍ പുറത്തിറക്കി.
കൊച്ചിയില്‍ ഇറാന്‍ പടക്കപ്പല്‍ നങ്കൂരമിട്ടു.

അബൂദാബി: യുദ്ധം അതിന്‍റെ ഏഴാം ദിനം പിന്നിടുമ്പോള്‍ യുഎഇയ്ക്ക് നേരെയുള്ള ആക്രമണത്തിന് യാതൊരു മയവുമില്ലാതെ തുടരുന്നു. ഇന്ന് മാത്രം യുഎഇക്ക് നേരെ ഇറാന്‍ അഴിച്ചു വിട്ടത് 112 ഡ്രോണുകളും 9 ബലിസ്റ്റിക്ക് മിസൈലുകളുമാണ്. ഇതില്‍ 109 ഡ്രോണുകള്‍ യുഎഇ വിജയകരമായി പ്രതിരോധിച്ചു പക്ഷേ 3 ഡ്രോണുകള്‍ നിലം പതിച്ചു. ഇറാന്‍ യുദ്ധം തുടങ്ങിയത് മുതല്‍ ഇതുവരെ 1184 ഡ്രോണുകള്‍ യുഎഇക്ക് നേരെ ആക്രമണം നടത്തിയിട്ടുണ്ട് ഇതില്‍ 1110 ഡ്രോണുകള്‍ വിജയകരമായി പ്രതിരോധിച്ചു. 205 ബലിസ്റ്റിക്ക് മിസൈലുകളില്‍ 190 മിസൈലുകള്‍ യുഎഇ പ്രതിരോധിച്ചിട്ടുണ്ട്. എട്ട് ക്രൂയിസ് മിസൈലുകളും ആകാശത്ത് നിന്ന് തന്നെ തകർത്തിട്ടു.

യുഎയില്‍ ഇതുവരെ 3 പേര്‍ കൊല്ലപ്പെടുകയും 94 പേര്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരൊക്കെയും പ്രതിരോധ സമയത്ത് നിന്ന് വീഴുന്ന ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങള്‍ പതിഞ്ഞിട്ടാണെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പരിക്കേറ്റവരെ അബൂദാബി ആശുപത്രിയില്‍ ചെന്ന് സന്ദര്‍ശിച്ചു.

ഗള്‍ഫ് രാജ്യത്ത് നിലനില്‍ക്കുന്ന നിലവിലെ പ്രതിസന്ധി സാഹചര്യത്തില്‍ ജിസിസി രാജ്യങ്ങളിലെ മുഴുവന്‍ സിബിഎസ്സി പരീക്ഷകളും ഒഴിവാക്കിയതായി സിബിഎസ്സി ഔദ്യോഗികമായി അറിയിച്ചു. അതേ സമയം ബാക്കിയുള്ള എല്ലാ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളും സ്‌കൂളുകളുടെ തീരുമാനടിസ്ഥാനത്തിലാണ് നടക്കുന്നത്. ചില സ്‌കൂളുകള്‍ പരീക്ഷകള്‍ ഓണ്‍ലൈന്‍ നടത്താന്‍ തീരുമാനിച്ചു, അതേ സമയം മറ്റു സ്‌കൂളുകള്‍ പരീക്ഷകള്‍ തന്നെ ഒഴിവാക്കി. മുമ്പ് മാര്‍ച്ച് 12ന് പ്രഖ്യാപിച്ചിരുന്ന വസന്തകാല അവധി നേരത്തെയാക്കി യുഎഇ മന്ത്രാലയം ഔദ്യോഗിക പ്രഖ്യാപിച്ചതിന് പിന്നാലെ സ്‌കൂളുകള്‍ ലീവുകള്‍ പ്രഖ്യാപിച്ചുള്ള സര്‍ക്കുലര്‍ പുറത്തിറക്കുകയും ചെയ്തു.

ഇന്നലെ ശ്രീലങ്കന്‍ തീരത്തുണ്ടായ ഇറാന്‍ കപ്പലാക്രമണത്തിന്‍റെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു ഇറാന്‍ പടക്കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി തുറമുഖത്ത് നങ്കൂരമിടാന്‍ കേന്ദസര്‍ക്കാര്‍ അനുമതി നല്‍കി. പടക്കപ്പലിന് ചില സാങ്കേതിക തകരാര്‍ വന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇറാന്‍ സര്‍ക്കാര്‍ പെട്ടെന്ന് തന്നെ നങ്കൂരമിടാന്‍ അനുമതി തേടിയത്. കപ്പലില്‍ 183 ജീവനക്കാരുണ്ടായിരുന്നു. ശ്രീലങ്കന്‍ തീരുത്തുണ്ടായ ആക്രമണത്തിന് മുമ്പ് തന്നെ ഈ കപ്പല്‍ നങ്കൂരമിടാന്‍ അനുമതി തേടിയതായി കേന്ദ്രസര്‍ക്കാരും അറിയിച്ചു.

You Might Also Like

ബംഗാള്‍ മമതയെ കൈവിടുമോ? തമിഴ്‌നാടില്‍ സ്റ്റാലിന്‍ വാഴും? കേരളം യുഎഡിഎഫിനൊപ്പം- എക്‌സിറ്റ് പോളുകള്‍ പുറത്ത് വരുമ്പോള്‍

എണ്ണ വിപണിയെ ഞെട്ടിച്ച് യുഎഇയുടെ പുതിയ പ്രഖ്യാപനം, ഒപെക്ക് അംഗത്വം രാജിവെച്ചു, മെയ് 1 മുതല്‍ പ്രാബല്യത്തില്‍

മുംബൈയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരണപ്പെട്ടു, തണ്ണിമത്തന്‍ മരണ കാരണം? ദുരൂഹതയില്‍ അന്വേഷണം

ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റ് അത്താഴ വിരുന്നില്‍ വെടിവെയ്പ്പ്, പ്രതിയെ പോലീസ് പിടികൂടി, സംഭവത്തെ അപലപിച്ച് ലോക രാജ്യങ്ങള്‍

വാങ്കഡയില്‍ സഞ്ജു തൂക്കി, ഹോം ഗ്രൗണ്ടില്‍ തകര്‍ന്നടിഞ്ഞ് മുംബൈ, 2026 ഐപിഎല്ലിലെ രണ്ടാം സെഞ്ചുറിയുമായി ചേട്ടന്‍

TAGGED: Front News, Hot News, US-Iran-Israel War

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com March 6, 2026 March 6, 2026
Share This Article
Facebook Twitter Copy Link Print
Previous News മാപ്പ്, പ്രിയ കുഞ്ഞുങ്ങളെ, മാലാഖമാരായി സ്വര്‍ഗ്ഗലോകത്ത് വാഴട്ടേ
Next News അയല്‍ രാജ്യങ്ങളോടുള്ള അക്രമണങ്ങളില്‍ മാപ്പ് ചോദിക്കുന്നുവെന്ന് ഇറാന്‍ പ്രസിഡണ്ട്, ദുബായ് വിമാനത്താവളം പ്രവർത്തനം പുരനരാരംഭിച്ചു
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ബംഗാള്‍ മമതയെ കൈവിടുമോ? തമിഴ്‌നാടില്‍ സ്റ്റാലിന്‍ വാഴും? കേരളം യുഎഡിഎഫിനൊപ്പം- എക്‌സിറ്റ് പോളുകള്‍ പുറത്ത് വരുമ്പോള്‍
India Internaltional Kerala April 29, 2026
എണ്ണ വിപണിയെ ഞെട്ടിച്ച് യുഎഇയുടെ പുതിയ പ്രഖ്യാപനം, ഒപെക്ക് അംഗത്വം രാജിവെച്ചു, മെയ് 1 മുതല്‍ പ്രാബല്യത്തില്‍
Internaltional Qatar UAE April 28, 2026
മുംബൈയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരണപ്പെട്ടു, തണ്ണിമത്തന്‍ മരണ കാരണം? ദുരൂഹതയില്‍ അന്വേഷണം
Health India Internaltional April 27, 2026
ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റ് അത്താഴ വിരുന്നില്‍ വെടിവെയ്പ്പ്, പ്രതിയെ പോലീസ് പിടികൂടി, സംഭവത്തെ അപലപിച്ച് ലോക രാജ്യങ്ങള്‍
Internaltional April 26, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?