ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസില്‍ പുതിയ ട്വിസ്റ്റ്. മുഖ്യ സൂത്രധാരന്‍ കെമിസ്ട്രി അദ്ധ്യാപകന്‍ അറസ്റ്റിലായതിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ മകന് വേണ്ടി പത്ത് ലക്ഷം ചിലവിട്ട പിതാവിനെയും സിബിഐ പിടികൂടി. ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടും മകന് ലഭിച്ചത് 720 ല്‍ 107 മാര്‍ക്ക് മാത്രം. കെമിസ്ട്രി അദ്ധ്യാപകനായ മുഖ്യസൂത്രധാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പിവി കുല്‍ക്കര്‍ണിയെ പൂണയില്‍ നിന്നായിരുന്നു സിബിഐ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യലില്‍ നിന്നാണ് സഹോദരങ്ങളായി ദിനേശ്, മാംഗിലാല്‍ ബിവാള്‍ എന്നിവരും മാംഗിലാലിന്‍റെ മകനും പരീക്ഷ വിദ്യാര്‍ത്ഥിയുമായ വികാസും അറസ്റ്റിലാവുന്നത്. 150ഓളം വിദ്യാര്‍ത്ഥികളാണ് സിബിഐ നിരീക്ഷണത്തിലുള്ളത്. ഇതില്‍ പരീക്ഷ എഴുതിയ വികാസിന് ആകെ ലഭിച്ചത് 720ല്‍ 107 മാർക്ക് മാത്രം.
മുഖ്യപ്രതിയായി പിടിക്കപ്പെട്ട കുല്‍ക്കര്‍ണി തന്‍റെ വസതിയില്‍ ഏപ്രില്‍ അവസാനം വരെ പ്രത്യേക കോച്ചിങ് നടത്തിയായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം വി്ദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ചോദ്യങ്ങളും അതിന്‍റെ ശരിയായ ഉത്തരങ്ങളും നീറ്റിലെ ഒറിജില്‍ പരീക്ഷ പേപ്പറുമായി കൃത്യമായി ഒത്തുപോവുന്നതായും അന്വേഷണ സംഘം കണ്ടെത്തി. മെയ് 3ന് നടന്ന പരീക്ഷയില്‍ 22.79 ലക്ഷം പേരാണ് പങ്കെടുത്തത്. മെയ് 12ന് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കണ്ടെത്തിയതിനാല്‍ പരീക്ഷ മുഴുവനായും റദ്ദാക്കി ഉത്തരവിട്ടു. കഴിഞ്ഞ 13 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായണ് ഇത്തരമൊരു റദ്ദാക്കല്‍.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്ക് വേണ്ടി പ്രതികള്‍ സികാറില്‍ ഒരു ഫ്‌ളാറ്റ് എടുത്തതയാും അവിടെ വെച്ച് ചോദ്യപ്പേപ്പര്‍ വിതരണം ചെയ്തതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ ഫ്‌ളാറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 150 വിദ്യാര്‍ത്ഥികളാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിനേശിന്‍റെ മകന്‍ ഋഷിയും ഇതില്‍ പങ്കാളിയാണെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ നിലവില്‍ ഇയാള്‍ ഒളിവിലാണ്. പരീക്ഷയ്ക്ക് മുമ്പ് തന്നെ ഋഷിക്ക് ചോദ്യപ്പേപ്പര്‍ ലഭിച്ചുവെന്നാണ് അന്വേഷണ വിഭാഗത്തിന്‍റെ വിശദീകരണം. എസ്എസ്എല്‍സി പരീക്ഷയിലും പ്ലസ്ടുവിലും വളരെ കുറവ് മാത്രം മാര്‍ക്ക് നേടിയ ചരിത്രമാണ് ഋഷിക്കുള്ളത്. അത് കൊണ്ടാണ് പിതാവ് ഈ സാഹസത്തിന് മുതിര്‍ന്നത്.
സിബിഐ അന്വേഷണം തുടരുന്നുണ്ട്. ഇനിയും ഇതില്‍ പങ്കാളികളുണ്ടോ എന്നതാണ് അന്വേഷണത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.