തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മന്ത്രിമാരുടെ കൂടി പ്രഖ്യാപനം നടത്തി നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. യുഡിഎഫിന്റെ ഏറ്റവും വലിയ ഘടക കക്ഷിയായ മുസ്ലിംലീഗിന്റെ മന്ത്രിമാരെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഡഎഫിലെ മുഴുവന്‍ മുഖ്യമന്ത്രിമാരെയും വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. 20 മന്ത്രിമാരുടെ പേര് വായിച്ച് അദ്ദേഹം ഇനിയൊരു മന്ത്രിയെ കേരള കോണ്‍ഗ്രസ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറും ശ്രീമതി ഷാനിമോള്‍ ഉസ്മാന്‍ ഡപ്യൂട്ടി സ്പീക്കറുമാകും.
ആറ് പതിറ്റാണ്ടിന് ശേഷമാണ് മുഴുവന്‍ മന്ത്രിമാരും ഒന്നിച്ച് നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിമാരുടെ വകുപ്പുകളില്‍ ചെറിയ മാറ്റങ്ങളുണ്ടായതിനാല്‍ അത് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. പികെ കുഞ്ഞാലിക്കുട്ടി, പികെ ബശീര്‍, എന്‍ ശംസുദ്ദീന്‍, കെഎം ഷാജി, വിഇ അബ്ദുല്‍ ഗഫൂര്‍, രണ്ടര വര്‍ഷത്തിന് ശേഷം പാറയ്ക്കല്‍ അബ്ദുല്ല എന്നിവരാണ് ലീഗിന്റെ മന്ത്രിമാര്‍. ഇതില്‍ രണ്ടര വര്‍ഷത്തിന് ശേഷം ആര് മാറുമെന്ന കാര്യത്തില്‍ തീരുമാനം പിന്നീട് പ്രഖ്യാപിക്കുമെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
യുഎഡിഎഫിലെ മറ്റു മന്ത്രിമാര്‍ ഇവരാണ്
വിഡി സതീശന്‍;
രമേശ് ചെന്നിത്ത
സണ്ണിജോസഫ്
എപി അനില്‍ കുമാര്‍
കെ മുരളീധരന്‍
പിസി വിഷ്ണുനാഥ്
എം ലിജു
ടി സിദ്ദീഖ
ബിന്ദു കൃഷ്ണ
ഒ ജെ ജനീഷ്
റോജി എം ജോണ്‍
കെ എ തുളസി
ഐസി ബാലകൃഷ്ണന്‍
യുഡിഎഫിലെ മുഴുവന്‍ മന്ത്രിമാരുടെ ലിസ്റ്റും വൈകുന്നേരം തന്നെ ഗവര്‍ണ്ണര്‍ക്ക് കൈമാറി. നാളെ നടക്കുന്ന സത്യപ്രതിജ്ഞയില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധാരമായ്യ, തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പിണറായി വിജയന്‍, ബിനോയ് വിശ്വാം, ബിജെപി സംസ്ഥാന പ്രസിഡണ്ട് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തമിഴ്‌നാട് മുഖ്യമന്ത്രി പിന്നീട് വരാമെന്ന് അറിയിച്ചുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.