കുവൈത്ത്: ഇന്ന് പുലര്‍ച്ച കുവൈത്തിന് നേരെയുണ്ടായ മിസൈല്‍/ഡ്രോണ്‍ ആക്രമണങ്ങളില്‍ ശക്തമായി അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ആക്രമണം ഇറാന്‍ തൊടുത്തു വിട്ടതാണെന്ന് ഇത് വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ നിലവില്‍ ഹൊര്‍മുസില്‍ നടക്കുന്ന യുഎസ്-ഇറാന്‍ സംഘര്‍ഷ സാഹചര്യമുണ്ടായതിനാല്‍ ഇറാന്‍ തന്നെയാവും എന്നാണ് കരുതപ്പെടുന്നത്. ഡ്രോണുകളും മിസൈലും വിജയകരമായി കുവൈത്ത് പ്രതിരോധിച്ചു.
അതേ സമയം അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് ഒമാനെതിരെ ശക്തമായ രീതിയില്‍ ഭീഷണി മുഴക്കി. ഹൊര്‍മുസില്‍ ഇറാനുമായി ചേര്‍ന്ന് കപ്പലുകള്‍ക്ക് ടോള്‍ നല്‍കാനുള്ള സാഹചര്യമുണ്ടാക്കുന്നതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ട്രംപ് ശക്തമായ രീതിയില്‍ ഭീഷണി മുഴക്കിയത്. ഹൊര്‍മുസ് ഒരു രാജ്യത്തിന്‍റെയും അവകാശമല്ല അത് അന്താരാഷ്ട്ര കപ്പല്‍ റൂട്ടാണ്. ഇവിടെ ഒരു നിലക്കും ടോള്‍ അനുവദിക്കില്ലെന്നും അത്തരം സാഹചര്യത്തിന് ഒമാന്‍ മുതിര്‍ന്നാല്‍ ഒമാനെതിരെയും സൈനിക നടപടി കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനും യുഎസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാന ഘട്ടത്തിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്‍റെ അനുമതി ലഭിച്ചാല്‍ കരാര്‍ യാഥാര്‍ത്ഥ്യത്തിലാവും. തുടര്‍ന്ന് 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. ഈ കാലയളവില്‍ ഇറാന്‍റെ ആണവ പദ്ധതിയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കും. പക്ഷേ ട്രംപ് എങ്ങനെ ഇതിനോട് പ്രതികരിക്കുമെന്ന് വ്യക്തമല്ല. കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ഹൊര്‍മുസ് പഴയ അവസ്ഥയിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് ലോക രാജ്യങ്ങള്‍.