വാഷിങ്ടന്‍: പശ്ചിമേഷ്യയില്‍ ഇനി സമാധാന നാളുകള്‍. പ്രഖ്യാപനം നടത്തി യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ്. ഇനി പശ്ചിമേഷ്യയില്‍ സംഘര്ഷമുണ്ടാവില്ലെന്നും ഇറാന് ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡണ്ട് ജെഡി വാന്‍സ്, ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് എന്നിവര്‍ സമാധാന ധാരണ പത്രത്തില്‍ ഡിജിറ്റല്‍ ഒപ്പ് വെച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച്ച സ്വിസ്റ്റര്‍ലാന്‍ഡില്‍ ഔദ്യോഗികമായി ഇരുരാജ്യങ്ങളും ധാരണ പത്രത്തില്‍ ഒപ്പ് വെയ്ക്കും.
വെള്ളിയാഴ്ച്ച നടക്കുന്ന ചടങ്ങില്‍ അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡണ്ട് ജെഡി വാന്‍സ് പങ്കെടുക്കും. ധാരണാ പത്രത്തില്‍ എന്തൊക്കെ പ്രധാന വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയതെന്ന് വ്യക്തമായിട്ടില്ല. ഹൊര്‍മുസ് തുറക്കാനും ഇറാനെതിരെയുള്ള അമേരിക്കയുടെ ഉപരോധം നീക്കാനും തടഞ്ഞുവെച്ച ഇറാന്റെ സ്വത്തുക്കള്‍ വിട്ട് നല്‍കാനും ധാരണയായേക്കും.
വെള്ളിയാഴ്ച്ച ഔദ്യോഗിക ഒപ്പുവെക്കല്‍ നടന്ന ശേഷമേ ഹൊര്‍മുസ് പൂര്‍ണ്ണമായി തുറക്കുകയുള്ളു. ഒപ്പു വെച്ചതിന് ശേഷമേ പൂര്‍ണ്ണമായ ചര്‍ച്ചകളും നടക്കുകയുള്ളുവെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി അറിയിച്ചു. പക്ഷേ ഞങ്ങളുടെ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.