വടകര: ഏറെ വിവാദം സൃഷ്ടിച്ച 2024 ലോക്‌സഭ തെരെഞ്ഞെടുപ്പ് കാലത്ത് നടന്ന കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരണ കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ജിതിന്‍ ഭാസ്‌കറാണ് അറസ്റ്റിലായത്. യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് (എസ് ഐ ടി) അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവം നടന്ന രണ്ട് വര്‍ഷത്തോടടക്കുമ്പോള്‍ ആദ്യ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. ജിതിന്‍ വടകര സക്വാഡ് എന്ന ഗ്രൂപ്പില്‍ ആദ്യം പോസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ തന്നെയാണ് ഇത് ഉണ്ടാക്കിയതെന്നും അനുമാനിക്കുന്നു.
2024 ലോക്‌സഭ തെരെഞ്ഞെടുപ്പിന്‍റെ തലേ ദിവസം ഇടതുപക്ഷ ഗ്രൂപ്പുകളില്‍ അന്നത്തെ യുഎഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് അനുകൂലമെന്ന് തോന്നിക്കുന്ന രൂപത്തില്‍ ഷൈലജക്കെതിരെ ഒരു മതവര്‍ഗ്ഗീയ സ്സ്‌ക്രീന്‍ ഷോട്ട് പരന്നത്. ആദ്യം വടകര സ്‌ക്വാഡ് എന്ന ഗ്രൂപ്പിലും തുടര്‍ന്ന് ഡിവൈഎഫ് നേതാവ് റിബേഷ് രാമകൃഷ്ണന്‍ ‘റെഡ് എന്‍കൗണ്ടര്‍ എന്ന ഗ്രൂപ്പിലും പോസ്റ്റ് ചെയ്തു’. ഇത് ഷാഫിക്കെതിരയെും ശൈലജക്കനുകൂലമായും സിപിഎം കൊണ്ടാടി. സംഭവത്തിന്‍റെ പേരില്‍ എം എസ് എഫ് പ്രവര്‍ത്തകന്‍ പികെ മുഹമ്മദ് കാസിമിനെ പോലീസ് അറസ്റ്റ് ചെയ്ത് കേസില്‍ പ്രതിയാക്കി. ഹൈക്കോടതിയില്‍ മുസ്ലിം ലീഗ് സമര്‍പ്പിച്ച ഹരജിയില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സിപിഎം പ്രവര്‍ത്തകന്‍ റിബേഷ് രാമകൃഷ്ണനാണ് ഇത് പോസ്റ്റിയതെന്ന് കണ്ടെത്തിയത്.
റിബേഷ് ഉള്‍പ്പെടയുള്ളവരുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും വടകര പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നയുടനെ മുസ്ലിംലിഗ് എംഎല്‍എ പാറക്കല്‍ അബ്ദുല്ലയാണ് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തലയെ കണ്ട് പുനരന്വേഷണം ആവശ്യപ്പെട്ടത്. എട്ടംഗ എസ്‌ഐടി സംഘം രൂപീകരിച്ച് രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടു.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലൊടുവിലാണ് എസ് ഐ ടി ആദ്യ അറസ്റ്റ രേഖപ്പെടുത്തിയത്. എസ് ഐ ടി അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ ഒമ്പത് പേരെ ചോദ്യം ചെയ്തിരുന്നു. ജിതിന്‍ തന്നെയായിരിക്കും ഇതിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു. അറസ്റ്റിന് പിന്നാലെ പോലീസിനും സര്‍ക്കാരിനും നന്ദിയുണ്ടെന്ന് എം എസ് എഫ് പ്രവര്‍ത്തകനായ പികെ കാസിം പ്രതികരിച്ചു. കൂടുതല്‍ പേര്‍ ഇതിന് പിന്നിലുണ്ടെന്നും അവരെയും വെളിച്ചത്ത് കൊണ്ട് വരണമെന്നും അദ്ദേഹം പ്രതികരിച്ചു. അറസ്റ്റില്‍ സന്തോഷം രേഖപ്പെടുത്തുന്നുവെന്നും പോലീസില്‍ പോലും രാഷ്ട്രീയ കലര്‍ത്തിയുള്ള അന്വേഷണമായിരുന്നു അന്ന് നടന്നതെന്നും പാറക്കല്‍ അബ്ദുല്ല എം എല്‍ എയും പ്രതികരിച്ചു. അറസ്റ്റില്‍ അതിയായ സന്തോഷം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം അറിയിച്ചു.