യുഎസ്/മെക്‌സിക്കോ: പ്രായം 38 കഴിഞ്ഞിട്ടും 2026 ലോകകപ്പില്‍ ഇതിഹാസങ്ങളായി വാഴുകയാണ് പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോയും അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സിയും. പ്രായം തളര്‍ത്താത്ത പോരാട്ട വീര്യമായിരുന്നു കഴിഞ്ഞ രണ്ട് കളികളിലും നിഴലിച്ചിരുന്നത്. നാളെയാണ് പോര്‍ച്ചുഗലും അര്‍ജന്‍റീനയും അവസാന അങ്കത്തിനിറങ്ങുന്നത്. പോര്‍ച്ചുഗല്‍ കൊളംബിയയ്‌ക്കെതിരെയും അര്‍ജന്‍റീന ജോര്‍ദാനെതിരെയുമാണ് മത്സരം.
ആദ്യ കളിയില്‍ അള്‍ജീരിയക്കെതിരെ മെസ്സി ഹാട്രിക്കടിച്ചപ്പോള്‍ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടവിധം ഫോമിലെത്താന്‍ പറ്റിയിരുന്നില്ല. പക്ഷേ വിമര്‍ശനങ്ങള്‍ക്ക് കളി കൊണ്ട് പ്രഹരമേല്‍പ്പിച്ചായിരുന്നു ക്രിസ്റ്റ്യാനോയുടെ മറുപടി. രണ്ടാം മത്സരത്തില്‍ ഉസ്‌ബെക്കിസ്താനെതിരെ രണ്ട് ഗോളുകളായിരുന്നു ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. അന്ന് 5 ഗോളുകള്‍ക്കാണ് പോർച്ചുഗല്‍ ജയിച്ചു കയറിയത്. അപ്പോഴും മെസ്സി ആദ്യ മത്സരത്തിലെ പോലെ തന്നെ രണ്ടാം മത്സരത്തിലും ഫോമിലെത്തി. ഓസ്ട്രിയക്കെതിരെ രണ്ട് ഗോളായിരുന്നു മെസ്സിയുടെ നേട്ടം.
രണ്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളടിച്ച് മെസ്സി ലോകകപ്പിലെ ഏറ്റവും കൂടുതല്‍ ഗോളടിച്ച റെക്കോര്‍ഡ് തന്‍റെ പേരില്‍ സ്വന്തമാക്കി. ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡായിരുന്നു മറികടന്നത്. 16 ഗോളായിരുന്നു ക്ലോസെയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ്. നിലവില്‍ 18 ഗോളാണ് മെസ്സി അടിച്ച് കൂട്ടിയത്. ഈ അങ്കത്തില്‍ ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെ 16 ഗോളുമായി മൂന്നാം സ്ഥാനത്തുണ്ട്.
ആറ് ലോകകപ്പുകളിലും ഗോള്‍ നേടിയ ഏക താരമെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. 2006,2010,2014,2018,2022,2026 എന്നീ തുടര്‍ച്ചയായ ആറ് ലോകകപ്പുകളിലാണ് ക്രിസ്റ്റ്യാനോ ഗോളടിച്ചത്. ഇതിന് പുറമെ മറ്റൊരു റെക്കോര്‍ഡും കൂടി ഈ ലോകകപ്പില്‍ ക്രിസ്റ്റ്യാനോയുടെ പേരില്‍ സ്വന്തമായിട്ടുണ്ട്. ലോകകപ്പില്‍ ഗോളടിക്കുന്ന പ്രായമായ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡാണ് 41കാരനായ ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്.
രണ്ടാം റൗണ്ടില്‍ അര്‍ജന്‍റീനയുടെ എതിരാളി പ്രതിരോധം കൊണ്ട് 2026 ലോകകപ്പിനെ ആശ്ചര്യപ്പെടുത്തിയ കുഞ്ഞന്മാരായ കാപ്പോ വര്‍ദോയാണ്. പക്ഷേ പോര്‍ച്ചുഗലിന്‍റെ എതിരാളി ആരാണെന്ന് ചിത്രം തെളിയാനിരിക്കുന്നതേയുള്ളു.