ന്യൂഡല്‍ഹി: ഏറെ വിവാദമായ ലഹരി ഉപയോഗ കേസില്‍ പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ. ലഹരി ഉപയോഗിച്ച് വിമാനം പറത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു എയര്‍ ഇന്ത്യയുടെ നടപടി. ഓഗസ്റ്റ് നാലിന് ഫുക്കെറ്റ്-ഡല്‍ഹി വിമാനത്തിന്റെ പൈലറ്റിനെയാണ് പിരിച്ചു വിട്ടത്. ഇയാള്‍ യാത്രയ്ക്കിടെ 30 മിനുറ്റോളം ഉറങ്ങിയതായും സ്ഥിരീകരിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യയുടെ AI12379 വിമാനത്തിലായിരുന്നു സംഭവം. യാത്രയ്ക്കിടെ വിമാനം 300 അടി താഴേക്ക് പതിക്കുയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ 20 യാത്രക്കാര്‍ക്കും നാല് ജിവനക്കാര്‍ക്കും പരിക്കേറ്റിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് വന്‍ സുരക്ഷാ വീഴ്ച്ച സംഭവിച്ചതായ് കണ്ടെത്തിയത്
ശക്തമായ കാറ്റും കാലാവസ്ഥ വ്യതിയാനവുമൊക്കെയായിരുന്നു എയര്‍ ഇന്ത്യയുടെ ആദ്യ വിശദീകരണത്തിലുണ്ടായിരുന്നത്. പക്ഷേ വിദേശത്ത് നിന്ന് പുറത്ത് വിട്ട റിപ്പോര്‍ട്ടനുസരിച്ച് വിമാനത്തിലെ ഗ്രീന്‍ ബ്ലൂ യെല്ലോ ഹെഡ്രോളിക് സംവിധാനങ്ങളിലെ മര്‍ദ്ദം കുറഞ്ഞതാണ് കാരണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു പൈലറ്റ് ലഹരി ഉപയോഗിച്ചതായ് കണ്ടെത്തിയത്. പിന്നാലെയാണ് പിരിച്ച് വിട്ടതായ് എയര്‍ ഇന്ത്യയുടെ ഓഫീസ് അറിയിച്ചത്.