അറ്റ്‌ലാന്റ്: 2026 ലോകകപ്പ് ചരിത്രത്തില്‍ പുതിയൊരു പേരും കൂടി എഴുതി ചേര്‍ക്ക്‌പെട്ടു. ഈ ലോകകപ്പില്‍ ആദ്യമായി ഒരു മത്സരം വനിതാ റഫറി നിയന്ത്രിച്ചു. വ്യാഴാഴ്ച്ച നടന്ന ദക്ഷിണാഫ്രിക്ക- ചെക്ക് റിപ്പബ്ലിക്ക് മത്സരമായിരുന്നു അമേരിക്കന്‍ വനിതാ റഫറിയായ ടോറി പെന്‍സോ നിയന്ത്രിച്ചത്. പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ അമേരിക്കന്‍ വനിതാ റഫറിയാണ് ടോറി പെന്‍സോ.
ഒരു പുരുഷ ലോകകപ്പില്‍ മത്സരം നിയന്ത്രിക്കുന്ന രണ്ടാമത്തെ വനിതയാണ് 39 കാരിയായ ടോറി പെന്‍സോ. 2022ലെ ഖത്തര്‍ ലോകകപ്പില്‍ ഫ്രഞ്ച് റഫറി സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട് ആണ് ആദ്യമായി ഈ നേട്ടം കൈവരിച്ചത്. അന്നത്തെ ലോകകപ്പിലെ ഒരു പുരുഷ മത്സരം നിയന്ത്രിച്ചായിരുന്നു ഫ്രാപ്പാര്‍ട്ട് ചരിത്രത്തില്‍ ഇടം പിടിച്ചത്.
വ്യാഴാഴ്ച്ച മെഴ്‌സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരമായിരുന്നു ടോറി നിയന്ത്രിച്ചത്. കൂടെ സഹ റഫറിമാരായിരുന്ന ബ്രൂക്ക് മായോയും കാതറിന്‍ നെസ്ബിറ്റും സൈഡ് റഫറിമാരായി കൂടെയുണ്ടായിരുന്നു. 2023ല്‍ സ്‌പെയിനും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ഫിഫ വനിത ലോകകപ്പ് നിയന്ത്രിച്ചതും ടോറി പെന്‍സായിരുന്നു.