ന്യൂഡല്ഹി: രാജ്യം മുഴുവനും പ്രതിഷേധക്കടലായി രാജ്യത്തിന്റെ ചീഫ് ഇലക്ഷന് കമ്മീഷണതിരെ ശബ്ദിക്കുന്നതിനിടയിലാണ് പുതിയ സമരവേദി തയ്യാറായത്. ഉത്തരാഖണ്ഡില് കൊലചെയ്യപ്പെട്ട അങ്കിത ഭണ്ഡാരിയെന്ന പെണ്കുട്ടിയുടെ ബന്ധുക്കളാണ് ഇന്ത്യാ ഗേറ്റില് സമരവുമായി രംഗത്തെത്തിയത്. കുറ്റവാളികളെ നിയമത്തിന് മുന്നില് കൊണ്ട് വരണം, മകള്ക്ക് നീതിയും ലഭിക്കണമെന്നും അവരുടെ കുടുംബം ആവശ്യപ്പെട്ടു. സമരത്തില് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധി എം പിയും സന്ദര്ശിച്ചു. അവരോടൊപ്പം പിന്തുണയറിയിച്ച് അര മണിക്കൂറോളം പ്രതിഷേധത്തില് പങ്കെടുത്തു.
2022ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. റിസോര്ട്ട് റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ദുരൂഹ സാഹചര്യത്തില് കൊല്ലപ്പെട്ടു. ബി ജെപി ദേശീയ ജനറല് സെക്രട്ടറിയും ഉത്തരാഖണ്ഡ് മുന് ചുമതലക്കാരനുമായിരുന്നു ദുഷ്യന്ത് കുമാര് ഗൗതമാണ് പ്രതിയാരോപിക്കപ്പെടുന്നത്. അദ്ദേഹത്തെ നിലവില് സിക്കിം ഗവര്ണ്ണറായി ഉത്തരവ് വന്നതിനെതിരെയാണ് അങ്കിതയുടെ മാതാപിതാക്കള് വീണ്ടും സമരത്തിലേക്കറങ്ങിയത്. മാതാപിതാക്കള് വീരേന്ദ്രസിങ് ഭണ്ഡാരിയും സോണിയ ദേവിയും സാമൂഹിക പ്രവര്ത്തക യോഗിത ഭയാനൊക്കൊപ്പമാണ ഡല് ഹിയില് പ്രതിഷേധത്തിനെത്തിരിയരുന്നത്.
കൊലപാതകത്തിന് സിബിഐ ഉത്തരവിട്ടതിനാല് അന്വേഷണം പൂര്ത്തിയാവുന്നതുവരെ ദുഷ്യന്ത് കുമാറിന്റെ ഗവര്ണ്ണര് നിയമനം നിര്ത്തിവെയ്ക്കണമെന്ന് മാതാപിതാക്കള് രാഷ്ട്രപതി ദ്രൗമതി മുര്മുവിന് നിവേദനം നല്കിയിരുന്നു. അത് കൊണ്ട് ആ നിവേദനം സ്വീകരിച്ച് അദ്ദേഹത്തെ മാറ്റുന്നത് വരെ സമരരംഗത്തുണ്ടാവുമെന്നാണ് കുടുംബക്കാര് അറിയി്ച്ചത്.