രാജ്യം 1970 കാലഘട്ടങ്ങളിലെ അടിയന്തിര അവസ്ഥയേക്കാളും പരിതാപകരമായ സാഹചര്യത്തിലാണ് നമ്മുടെ രാജ്യം, ബ്രിട്ടീഷ് സാമ്രാജ്യ ഭരണ സമയത്ത് ഇന്ത്യയിലെ ജനം നേരിട്ട കടുത്ത സാഹചര്യങ്ങള്‍ പോലും ചെറുതായ് മാറുന്ന അവസ്ഥ. ഭരണഘടനയുണ്ടാക്കിയ ബിആര്‍ അംബേദ്ക്കറിന്‍റെ ആത്മാര്‍ത്ഥ ശ്രമവും അതുണ്ടാക്കിയവരുടെ ശ്രമവും പാഴാക്കുന്ന അവസ്ഥ.
ഇന്ത്യയിലെ ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവുമാണ് സമരം നടക്കുന്നത്. ഇന്ന് ഡല്‍ഹിയെ ഇളക്കി മറിച്ചുള്ള യാത്രയ്ക്ക് നേതൃത്വം കൊടുത്തത് ഇന്ത്യാ സഖ്യമാണ്. രാഹുല്‍ ഗാന്ധി മുന്നില്‍ നിന്ന് സഹിച്ചു, പിന്നാലെ മറ്റു ഘടക കക്ഷികളും. ഇതിനിടെ സര്‍പ്രൈസ് എന്‍ട്രി ഒരുക്കി സിജെപിയുടെ വരവ്. ഡല്‍ഹി പോലീസ് ഇതിനോടകം 5000ത്തിന് മുകളില്‍ പേരെ അറസ്റ്റ് ചെയ്ത് നീക്കി.
രാജ്യത്ത് പല സംസ്ഥാനങ്ങളിലായ് 13 കോടിയോളം പേരുടെ വോട്ടാണ് ഇയാള്‍ എസ് ഐ ആറിലൂടെ ഇല്ലാതാക്കിയത്. അതേ സമയം സ്ഥല-വിലാസമില്ലാത്ത പല പേരുകളും വോട്ടര്‍ പട്ടികയില്‍ ഇടം നേടി. ബംഗാളിലും മുംബൈയിലും ഗോവയിലും നടന്ന തെരെഞ്ഞെടുപ്പുകളുടെ വിജയങ്ങള്‍ പോലും സംശയത്തിനൊടുവിലാണ്.
രാജ്യത്തിന്‍റെ സ്വകാര്യ അഹങ്കാരമാണ് ഡെമോക്രസി (ജനാധിപത്യം)- അതിന്ന് വിഘാതം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ പരിപാടികളുമായി രംഗത്ത് വരണം. അവിടെ പാര്‍ട്ടിയാവരുത് വലുത് രാജ്യത്തിന്‍റെ ജനാധിപത്യ വ്യവസ്ഥയാവണം വലുത്. അതിന് വേണ്ടി മുന്നിട്ടിറങ്ങുക തന്നെ ചെയ്യണം
ശരിക്കും ഇത് ഭരണഘടന വിരുദ്ധ ഭീകരതയാണ്. ഇന്നലെ നടന്ന അറസ്റ്റുകളും പ്രതിഷേധം തടയാന്‍ പോലീസും ഭരണകൂടവും ശ്രമിക്കുന്നതുമൊക്കെ വിരല്‍ ചൂണ്ടുന്നതും അതിലേക്ക് തന്നെയാണ്.രാജ്യത്തിന്‍റെ ഭരണഘടന അനുശാസിക്കുന്ന പലതുമാണ് ഇന്ന് ഹനിച്ച് കൊണ്ടിരിക്കുന്നത്. അത് കൊണ്ട് രാജ്യത്തിന്‍റെ ജനാധിപത്യ വ്യവസ്ഥയെ നശിപ്പിച്ച ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ അയാളുടെ കസേരയില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് വരെ ഈ സമരം മുന്നോട്ട് പോവുക തന്നെ ചെയ്യും.