By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: കലാശപ്പോരിന് മണിക്കൂറുകള്‍ ബാക്കി, കണ്ണുംനട്ട് കായിക ലോകം ന്യുയോര്‍ക്കിലേക്ക്, സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > കലാശപ്പോരിന് മണിക്കൂറുകള്‍ ബാക്കി, കണ്ണുംനട്ട് കായിക ലോകം ന്യുയോര്‍ക്കിലേക്ക്, സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
IndiaInternaltionalKeralaSports

കലാശപ്പോരിന് മണിക്കൂറുകള്‍ ബാക്കി, കണ്ണുംനട്ട് കായിക ലോകം ന്യുയോര്‍ക്കിലേക്ക്, സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

vishwalokam.com@gmail.com
Last updated: 2026/07/19 at 9:21 AM
vishwalokam.com@gmail.com
Share
2 Min Read
SHARE

ന്യുയോര്‍ക്ക്: നീണ്ട ഒരു മാസത്തെ കാല്‍പന്താവേശത്തിന് നാളെ രാത്രിയോടെ തിരശ്ശീല വീഴും. കലാശപ്പോരില്‍ കപ്പുയര്‍ത്തുന്നത് ആരായിരിക്കുമെന്ന് കാത്തിരിക്കുകയാണ് കാല്‍പ്പന്ത് പ്രേമികള്‍. ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയുടെ മാന്ത്രികതയില്‍ ആരോണങ്ങള്‍ക്ക് മറുപടി നല്‍കി നാളെ ഫുട്‌ബോള്‍ മൈതാനത്ത് നീലപ്പട വാഴുമോ അതോ പുതിയ ഇതിഹാസ യുഗത്തിലേക്ക് പറന്നുയരുന്ന ലമീന്‍ യമാലെന്ന കൗമാര താരത്തിന്‍റെ ചിറകിലേറി ടിക്കാടാക്കയുടെ സുല്‍ത്താന്മാര്‍ കപ്പുയര്‍ത്തുമോ. നാളെ രാത്രി 12.30ന് ന്യയോർക്കിലെ ന്യൂ ജേഴ്‌സി സ്‌റ്റേഡിയത്തിലാണ് മത്സരം.

ഇരുരാജ്യങ്ങളും 14 പ്രാവശ്യമാണ് നേര്‍ക്കു നേര്‍ പൊരുതിയത്. ഇതില്‍ ആറു പ്രാവശ്യം ഇരു രാജ്യങ്ങളും വിജയം കണ്ടു, രണ്ടു തവണ സമനിലയില്‍ കലാശിച്ചു. 2018ലായിരുന്നു അര്‍ജന്‍റീനയും സ്‌പെയിനും നേര്‍ക്കുനേര്‍ പൊരുതിയത്. അന്ന് അര്‍ജന്‍റീനയെ നിലം പരിശാക്കി 6-1നായിരുന്നു സ്‌പെയിന്‍ വിജയിച്ചത്. പക്ഷേ അന്നത്തെ താരങ്ങളല്ല ഇന്ന് ഇരു ടീമിലെന്നതും എടുത്തു പറയേണ്ടതുണ്ട്.

അര്‍ജന്‍റീന സെമിയില്‍ ഇംഗ്ലണ്ടിനെ 2-1 തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടം മുതല്‍ സെമി വരെ അവരുടെ വഴി ടീം എന്ന നിലയില്‍ എളുപ്പമായിരുന്നുവെങ്കിലും ഇത്തിരി പ്രയാസത്തോടെയും വിമര്‍ശനത്തോടെയുമായിരുന്നു വിജയം കൊയ്തത്. ഗ്രൂപ്പ് ഘട്ടത്തില്‍ പ്രധാനികളാരുമില്ലാത്തതും നോക്കൗട്ടിന്‍റെ ആദ്യ ഘട്ടത്തില്‍ കോപ്പവര്‍ദയെന്ന കുഞ്ഞന്‍ ടീമോട് പൊരുതി ജയിക്കേണ്ടി വന്നു. തുടര്‍ന്ന് പ്രീ കോര്‍ട്ടറില്‍ ഈജിപ്ത പ്രതീക്ഷിച്ചതിലപ്പുറം ശക്തിയോടെ തകര്‍ത്താടിയപ്പോള്‍ അല്‍പ്പം വിയര്‍ത്തും വിമര്‍ശനവുമേറ്റുവാങ്ങി അവസാനം വിജയിക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ സ്വസ്റ്റര്‍ലാന്‍ഡോട് 3-1 ജയിച്ചാണ് സെമിയിലെത്തിയത്. മെസ്സി തന്നെയാണ് അര്‍ജന്‍റീനയുടെ തുരുപ്പ് ചീട്ട്. പന്ത് വലയിലാക്കിയും സഹ കളിക്കാരെ കൊണ്ട് വലയിലാപ്പിക്കാനും മെസ്സിയുടെ അസാധാരണ മികവ് തന്നെയാണ് അവരുടെ ശക്തി.

മറുഭാഗത്ത് സ്‌പെയിനിന്‍റെ സെമീ ഫൈനലിലേക്കുള്ള വഴി അത്ര എളുപ്പമായിരുന്നില്ല. വഴിയിലെ എതിരാളികള്‍ ശക്തരായിരുന്നുവെങ്കിലും അവരെയെല്ലാം വീഴ്ത്തിയാണ് കലാശപ്പോരിനെത്തുന്നത്. സെമീഫൈനലില്‍ ഫ്രാന്‍സിനെ 2-0ത്തിന് തോല്‍പ്പിച്ചാണ് സ്‌പെയിന്‍ ഫൈനല്‍ പ്രവേശനം സ്വന്തമാക്കിയത്. ക്വാര്‍ട്ടറില്‍ ബെല്‍ജിയമായിരുന്നു സ്‌പെയിനിന്‍റെ എതിരാളിയെങ്കില്‍ പ്രീ കോര്‍ട്ടറില്‍ ശക്തന്മാരായ ക്രിസ്റ്റിയാനോയുടെ സ്വന്തം പോര്‍ച്ചുഗലായിരുന്നു. പ്രീ കോര്‍ട്ടര്‍ പേടിക്കാനില്ലാത്ത ഓസ്ട്രിയായിരുന്നു എതിരാളി. വളരെ കുറവ് മാത്രം ഗോള്‍ വഴങ്ങിയാണ് സ്‌പെയിന്‍ ഫൈനലിലെത്തുന്നത്. ഇതുവരെ വേണ്ട വിധത്തില്‍ വല കുലുക്കാന്‍ സാധിച്ചില്ലെങ്കിലും ലമീന്‍ യമാല്‍ തന്നെയാണ് തുരുപ്പ് ചീട്ട്. വിങില്‍ കൂടെയുള്ള ഒയാര്‍സബെല്ലും പകരക്കാരുടെ റോളിലെത്തുന്ന മെറീനോയും സ്പെയിനിന്‍റെ കുന്തമുനകളാണ്.

നാളെ രാത്രി ഇന്ത്യന്‍ സമയം 12.30ന് കളി നടക്കുന്നതിനാല്‍ നാളെ കേരളത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കേരള സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍ ശംസുദ്ദീനാണ് ഫൈസ് ബുക്കിലൂടെ അവധി അറിയിച്ചത്. ഇന്ന് രാത്രി കളി കണ്ട് നാളെ സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത ക്ഷീണമുണ്ടാവുന്നതിനാലും അവരുടെ കായിക ആവേശം കണക്കിലെടുത്തുമാണ് അവധിനല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നേരിട്ടാണ് അവധി നല്‍കാന്‍ വിദ്യഭ്യാസ മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയത്.

You Might Also Like

സ്പാനിഷ് വസന്തം, സര്‍വ്വാധിപത്യം ടിക്കി ടാക്ക, ദുരന്തമായി മെസ്സിപ്പട, ചരിത്രത്തിലെ നാണംകെട്ട തോല്‍വി, ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി സ്‌പെയിന്‍ ക്യാപ്റ്റന്‍ റോഡ്രി

നാലാം ദേശീയ പുരസ്‌കാരം സ്വന്തമാക്കി മമ്മൂട്ടി, അവാര്‍ഡ് നേട്ടത്തില്‍ അമിതാഭ് ബച്ചനോടൊപ്പം, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

റിക്ഷയില്‍ കൊണ്ടുപോയ കമ്പി തുളച്ചു കയറി പിന്നിലുണ്ടായ കാര്‍ ഡ്രൈവർക്ക് ദാരുണാന്ത്യം (വീഡിയോ)

ഇതിഹാസത്തിന് വിട: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു, അനുശോചനമറിയിച്ച് ബിസിസിഐ

‘ഡൗണ്‍ടൗണ്‍ ദുബായില്‍ ആക്രമണം’ നിഷേധിച്ച് മീഡിയ ഓഫീസ്, വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎഇ

TAGGED: Fifa World Cup, Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com July 19, 2026 July 19, 2026
Share This Article
Facebook Twitter Copy Link Print
Previous News നാലാം ദേശീയ പുരസ്‌കാരം സ്വന്തമാക്കി മമ്മൂട്ടി, അവാര്‍ഡ് നേട്ടത്തില്‍ അമിതാഭ് ബച്ചനോടൊപ്പം, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി
Next News സ്പാനിഷ് വസന്തം, സര്‍വ്വാധിപത്യം ടിക്കി ടാക്ക, ദുരന്തമായി മെസ്സിപ്പട, ചരിത്രത്തിലെ നാണംകെട്ട തോല്‍വി, ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി സ്‌പെയിന്‍ ക്യാപ്റ്റന്‍ റോഡ്രി
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

സ്പാനിഷ് വസന്തം, സര്‍വ്വാധിപത്യം ടിക്കി ടാക്ക, ദുരന്തമായി മെസ്സിപ്പട, ചരിത്രത്തിലെ നാണംകെട്ട തോല്‍വി, ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി സ്‌പെയിന്‍ ക്യാപ്റ്റന്‍ റോഡ്രി
India Internaltional Sports July 20, 2026
നാലാം ദേശീയ പുരസ്‌കാരം സ്വന്തമാക്കി മമ്മൂട്ടി, അവാര്‍ഡ് നേട്ടത്തില്‍ അമിതാഭ് ബച്ചനോടൊപ്പം, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി
India Internaltional Kerala July 18, 2026
റിക്ഷയില്‍ കൊണ്ടുപോയ കമ്പി തുളച്ചു കയറി പിന്നിലുണ്ടായ കാര്‍ ഡ്രൈവർക്ക് ദാരുണാന്ത്യം (വീഡിയോ)
India July 18, 2026
ഇതിഹാസത്തിന് വിട: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു, അനുശോചനമറിയിച്ച് ബിസിസിഐ
India Internaltional Sports July 17, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?