തിരുവനന്തപുരം: ആര്‍. എസ്. എസ്. ബന്ധവും പി. വി. അന്‍വര്‍ എം. എല്‍. എയുടെയും പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍റെയും ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വിശ്വസ്തരായ രണ്ട് പ്രമുഖകര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധ്യത. സര്‍ക്കാര്‍ സി. പി. എമ്മിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങിയേക്കുമെന്നാണ് സൂചന. നടപടി വന്നാല്‍ ശിവശങ്കറിന് ശേഷം മുഖ്യമന്ത്രിയുടെ രണ്ട് വിശ്വസ്തരും കൂടി പുറത്താവും.
സി. പി. എം. നേതൃത്ത്വത്തിന് അണികളില്‍ നിന്നും ഏരിയാ കമ്മിറ്റികളില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശമാണ് സര്‍ക്കാരിനുള്ള നിര്‍ദ്ദേശത്തിലേക്ക് മാറിയത്. ഇ. പി. ജയരാജനെതിരെ നടപടി സ്വീകരിച്ചത് കൊണ്ട് മറ്റുള്ളവര്‍ക്കെതിരെ എന്ത് കൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്ന ചോദ്യവും പ്രസക്തമാണ്.
നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ പ്രതിപക്ഷത്തിന്‍റെ കയ്യില്‍ കൂടുതല്‍ ആയുധങ്ങള്‍ നല്‍കല്‍ ആത്മഹത്യാ തുല്യമാവും എന്ന തിരിച്ചറിവാണ് സി. പി. എമ്മിന്‍റെ നിര്‍ദ്ദേശത്തിന് പിന്നിലെ മറ്റൊരു കാരണം. അടുത്ത തെരെഞ്ഞെടുപ്പ് വരുമ്പോഴേക്കും എല്ലാ ആരോപണങ്ങളില്‍ നിന്നും മുക്തമാവണമൈന്നാണ് പാര്‍ട്ടീ നേതൃത്വത്തിന്‍റെ പക്ഷം.
നിലവില്‍ അവധിയില്‍ പ്രവേശിച്ച അജിത് കുമാര്‍ തിരിച്ച് വരുമ്പോഴേക്കും ക്രമസമാധാന ചുമതലയില്‍ നിന്നാണ് നീക്കുക. രണ്ട് ആര്‍. എസ്. എസ്. നേതാക്കളെ അടുത്തടുത്ത ദിവസങ്ങളില്‍ നേരിട്ട് കണ്ടു ചര്‍ച്ച ചെയ്‌തെന്ന ആരോപണമാണ് അജിത് കുമാറിനെതിരെ ആരോപിക്കപ്പെട്ടത്. പി ശശിക്കെതിരെ സ്ഥാനം നഷ്ടമാവാന്‍ തന്നെ സാധ്യതയുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറി പദവി ഉപയോഗിച്ച് ആഭ്യന്തര വകുപ്പ് ചൂഷണം ചെയ്യുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും കൂടി പി ശശിക്കെതിരെയുണ്ട്.
എന്ത് തന്നെയായാലും വലിയ സമ്മര്‍ദ്ദമാണ് സര്‍ക്കാരിനുള്ളത്. ഭരണപക്ഷത്ത് നിന്നുള്ള എം. എല്‍. എയാണ് ആരോപണം ഉന്നയിച്ചതെന്നതാണ് ഗൗരവകരമായ പ്രശ്‌നം. പരിഹാരമില്ലെങ്കില്‍ പാര്‍ട്ടീ ഗ്രാമങ്ങളില്‍ എതിര്‍പ്പു വന്നേക്കുമെന്നാണ് സൂചന.