ആക്രമണത്തില്‍ റിപ്പോര്‍ട്ട ആവശ്യപ്പെട്ട് കേരള ഗവര്‍ണ്ണര്‍
ഇഡി റെയ്ഡ് മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ആഭ്യന്തര മന്ത്രി
പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എച്ച് വെങ്കിടേഷ്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ വധശ്രമത്തിന് കേസെടുത്ത് പോലീസ്. ഡിവൈഎഫ്‌ഐ നേമം ഏരിയ കമ്മിറ്റി പ്രസിഡണ്ട് ശ്രീജിത്ത് അടക്കം 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തത്.
പിണറായി വിജയന്‍റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വീട്ടിലും ബേപ്പൂര്‍ എം എല്‍ എയും മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ട് കോട്ടുളിയിലെ വീട്ടിലും അടക്കം 12 സ്ഥലങ്ങളിലായിരുന്നു ഇടി റെയ്ഡ് നടന്നത്. ഇതില്‍ കേരളത്തിനകത്ത് 10 സ്ഥലത്തും കേരളത്തിന് പുറത്ത് രണ്ടിടത്തുമാണ് റെയ്ഡ് നടന്നത്. ബേക്കറി ജംഗ്ഷനിലെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ മൊഴിയെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും ഇഡി സംഘം റെയ്ഡിനെത്തി.
തിരുവനന്തപുരത്തുള്ള റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെയാണ് ഇഡിക്കതിരെ ആക്രമണമുണ്ടായത്. മാരകായുധങ്ങളുമായ് വന്നാണ് അവര്‍ ആക്രമച്ചതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ വാഹനങ്ങള്‍ക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ കല്ലുകളും കുപ്പികളും വലിച്ചെറിയുകയായിരുന്നു. മൂന്ന് വാഹനങ്ങള്‍ തകര്‍ത്തു. മറ്റു വാഹനങ്ങളുടെ ചില്ലുകളും തകര്‍ത്തിട്ടുണ്ട്.
സ്വന്തം പാര്‍ട്ടിക്കാരല്ലാത്തവര്‍ക്ക് നേരെ ഇഡിയുടെ റെയ്ഡ് നടക്കട്ടേ എന്ന നിലപാടിലാണ് കോണ്‍ഗ്രസ് എന്ന് പിണറായി വിജയന്‍ ആരോപിച്ചു. റെയ്ഡ് നടത്തി തളര്‍ത്താന്‍ ശ്രമിക്കണ്ടെന്നും പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ എപ്പോഴും കൂടെയുണ്ടെന്നും കൂടുതല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡി റെയ്ഡിനെ കുറിച്ച് മുന്‍കൂട്ടി അറിയിച്ചിട്ടില്ലെന്ന് ആഭ്യന്ത്രരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ആക്രമണത്തില്‍ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവശ്യപ്പെട്ടിരിക്കുകയാണ് ഗവര്‍ണ്ണര്‍. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് വ്യക്തമാക്കിയിരിക്കുന്നത്.