റബാത്: മൊറോക്കയിലെ ഭരണത്തില്‍ പുതിയ ചരിത്ര നിയോഗം. ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്വിമ ഇസ്സഹ്റ അല്‍ മന്‍സൂരി അധികാരമേറ്റു. മൊറോക്കന്‍ രാജാവ് മുഹമ്മദ് ആറാമനാണ് ആദ്യ വനിതാ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്. സെപ്തംബര്‍ 23ന് നടന്ന തെരെഞ്ഞെടുപ്പില്‍ ഫാത്വിമ നേതൃത്വം കൊടുത്ത ലിബറല്‍-സെന്‍ട്രിസ്റ്റ് പാര്‍ട്ടി ഒന്നാമതെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അവരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുന്നതെന്ന് രാജാവിന് വേണ്ടി റോയല്‍ കാബിനറ്റ് അറിയിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവരെ നിയോഗിക്കുകയും ചെയ്തു
മറാക്കിഷ് മേയറായി നിലവില്‍ സേവനമനുഷ്ടിക്കുകയാണ് ഫാത്വിമ അല്‍ മന്‍സൂരി. മൊറോക്കയിലെ മന്ത്രിയായും അവര്‍ സേനവമനുഷ്ടിച്ചിരുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മുന്‍ ഭരണത്തിലെ സഖ്യ കക്ഷിയും മൊറോക്കന്‍ ഫുട്ബോള്‍ ടീമിന്റെ പ്രധാനിയുമായ ഫൗസി ലക്ജായുടെ ഓതന്റിസിറ്റി ആന്‍ഡ് മോഡേണിറ്റി പാര്‍ട്ടി വോട്ടെടുപ്പിന് ഒരാഴ്ച്ച മുമ്പ് പാര്‍ട്ടിക്ക് പിന്തുണ അറിയിച്ചതോടെയാണ് ഫാത്വമയുടെ പാര്‍ട്ടി ജയമുറിപ്പിച്ചത്. ഇതോടെ തെരഞ്ഞെടുപ്പില്‍ ഇവരുടെ സഖ്യം ഒന്നാം സ്ഥാനത്തെത്തി ഭരണം ഉറപ്പിക്കുകയായിരുന്നു.
ഫാത്വിമ അല്‍ മന്‍സൂരിയുടെ പാര്‍ട്ടി 2021നേക്കാള്‍ സ്വന്തമായി 10 സീറ്റുകള്‍ അധികം നേടി 97 സീറ്റുകള്‍ സ്വന്തമാക്കി. ആകെ 395 സീറ്റുകളിലാണഅ മൊറോക്കയില്‍ തെരെഞ്ഞെടുപ്പ് നടക്കുന്നത്.
ഫാത്വിമ മൊറോക്കയിലെ ആദ്യ പ്രധാനമന്ത്രിയാണെങ്കിലും പ്രധാനമന്ത്രിയാകുന്ന ആദ്യ അറബ് വനിത ടുണീഷ്യക്കാരിയായ നജ്ല ബൗന് റൊംദാന ആയിരുന്നു. 2021ല്‍ അധികാരമേറ്റ അവര്‍ 2023 ഓഗസ്റ്റ് വരെ ആ അധികാരത്തില്‍ തുടര്‍ന്നു.