തിരുവന്തപുരം/കാസറഗോഡ്: ഇന്നലെ തെരെഞ്ഞെടുപ്പ് നടന്ന ഏഴ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കണക്കുകള്‍ കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധവും താത്പര്യവും വ്യക്തമായി വിളിച്ചോതുന്നുണ്ട്. ശരിക്കും ഭയാനകമായ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. വോട്ട് താത്പര്യം കുറയുന്നത് രാഷ്ട്രീയ താത്പര്യമില്ലാത്തത് തന്നെയാണ്, അതിനുള്ള സാഹചര്യമുണ്ടാക്കിയതാരെന്ന ചോദ്യത്തിന് ഉത്തരം വന്ന് നില്‍ക്കുന്നത് മൂന്ന് മുന്നളികളുടെയും മുമ്പിലാണ്. നാളെ പോളിംഗ് നടക്കാനിരിക്കുന്ന വടക്കിലെ ഏഴ് ജില്ലകളിലെയും മുന്നളികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ഏറെ ആശങ്ക നല്‍കുന്നുണ്ട്.
ഇന്നലെ പുറത്ത് വിട്ട കണക്കനുസരിച്ച് ഏഴ് ജില്ലകളില്‍ 38 ലക്ഷം വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്താതിരുന്നത്. ഇതില്‍ 20 ലക്ഷത്തിലധികം സ്ത്രീകളാണ്. തിരുവനന്തപുരത്ത് മാത്രം ഒമ്പത് ലക്ഷത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരത്ത് ആകെയുണ്ടായിരുന്ന 2912771 വോട്ടര്‍മാരില്‍ 1965386 പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. മറ്റു ജിലക്കളില്‍ വോട്ടില്‍ നിന്ന് വിട്ട് നിന്നവരുടെ കണക്ക് യഥാക്രമം: കൊല്ല്ത്ത് 347880 സ്ത്രീകളും, പത്തനംതിട്ട 162479 , ആലപ്പുഴ 257215, കോട്ടയം 267844, ഇടുക്കി 142986, എറണാകുളം 369886 സ്ത്രീകളും വോട്ടിങില്‍ നിന്ന് വിട്ട് നിന്നു. 18 ലക്ഷം പുരുഷന്മാരും വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ എത്തിയിട്ടില്ല.
നാളെ വടക്കില്‍ വോട്ടിങ് നടക്കാനിരിക്കെ ഈ ഭീതിതമായ കണക്ക് വടക്കിലെ മൂന്ന് മുന്നണികളെയും ഏറെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കോണ്‍ഗ്രസ്, സിപിഎം, ബിജെപി എന്ന പ്രധാന മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം വടക്കിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായ മുസ്ലിം ലിഗിനേയും ഈ കണക്ക് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം നിയമസഭ ഇലക്ഷന്‍ നടക്കുന്ന കേരളത്തില്‍ സിപിഎമ്മിനാണ് ഇത് ഏറെ തലവേദനയാക്കുന്നത്. തുടര്‍ഭരണം പ്രതീക്ഷിക്കുന്ന സീപിഎമ്മിന് നിലവിലെ ഭരണത്തില്‍ ജനങ്ങള്‍ തൃപ്തരല്ലെന്ന സന്ദേശവും കൂടി ഇതിന് പിന്നിലുണ്ട്.
ഏതായാലും നാളെ രാവിലെ മുതല്‍ വടക്കിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തും. വൈകുന്നേരം വരുന്ന കണക്ക് ഇതുപോലെയാണെങ്കില്‍ 13ന് കേരളം പ്രതീക്ഷിക്കുന്ന റിസള്‍ട്ട് പ്രവചനത്തിന് അതീതമായിരിക്കാനാണ് സാധ്യത.