മുംബൈ: മുംബൈയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ ഭക്ഷ്യവിഷ ബാധ മൂലം മരണപ്പെട്ടു. പ്രാഥമിക നിഗമനമനുസരിച്ച് രാത്രി കഴിച്ച തണ്ണിമത്തനില്‍ നിന്ന് വിഷബാധയേറ്റെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ സാമ്പിള്‍ പരിശോധനയ്ക്ക് ശേഷം മാത്രം പറയാനാവൂയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരണപ്പെട്ടത് 40കാരനായ അബ്ദുല്ല ദൊക്കാഡിയ, ഭാര്യ നസ്‌റീന്‍ ദൊക്കാഡിയ (35), മക്കള്‍ ആയിശ (16), സൈനബ് (13) എന്നിവരാണ്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഇവര്‍ 25/04/206 രാത്രി കുടുംബത്തോടെപ്പം ഒന്നിച്ച ബിരിയാണി കഴിച്ചു. കൂടെയുണ്ടായിരുന്നവര്‍ ഭക്ഷണ ശേഷം അവരവരുടെ വീട്ടിലേക്ക് പോയി. തുടര്‍ന്ന് അര്‍ദ്ധ രാത്രി ഒരു മണി മുതല്‍ ഒന്നര വരെ സമയത്തിനിടയില്‍ ഇവര്‍ തണ്ണിമത്തന്‍ വാങ്ങിക്കഴിക്കുകയും ചെയ്തു. രാവിലെ ആറ് മണിയോടെയാണ് വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും വയറിളക്കവും ചര്‍ദ്ദിയുമുണ്ടായത്. അടുത്തുള്ള ആതുരാലയത്തില്‍ ചികിത്സ തേടിയെങ്കിലും പക്ഷേ രക്ഷപ്പെടാനായില്ല. ആദ്യം ഒരു മകള്‍ മരണപ്പെട്ടു. പിന്നാലെ അബ്ദുല്ലയും മരിച്ചു, ശേഷം ഭാര്യയും രണ്ടാമത്തെ മകളും.
ദുരൂഹ മരണത്തിന് പോലീസ് കേസ് ചാര്ജ്ജ് ചെയ്തിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണ കാരണം വ്യക്തമായി പറയാന്‍ സാധിക്കുകയുള്ളുവെന്ന് പോലീസ്. വ്യക്തമാക്കി.