അബൂദാബി: ഇറാന്‍-അമേരിക്ക യുദ്ധം കാരണം നിലവില്‍ നേരിടുന്ന പ്രതിസന്ധിക്കിടെ ലോകത്തെ തന്നെ ഞെട്ടിച്ച് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുയാണ് യുഎഇ. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍ നിന്ന് പിന്മാറുന്നതായാണ് പ്രഖ്യാപനം. മെയ് ഒന്നുമുതല്‍ ഇനി ഒപെക്കില്‍ ഉണ്ടാവില്ലെന്നും യുഎഇ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.
നിലവില്‍ ഈ തീരുമാനം ഒപെക്കിന് മോശമായ രീതിയില്‍ ബാധിച്ചേക്കും. യുഎഇയുടെ രൂപീകരണത്തിന് മുമ്പ് തന്നെ ഒപെക്കില്‍ അംഗത്വമുള്ള രാജ്യമെന്ന അഭൂതപൂവ്വമായ റെക്കോര്‍ഡും യുഎഇയ്ക്കുണ്ടായിരുന്നു. 1967ലാണ് യുഎഇ ഇതില്‍ അംഗത്വമാവുന്നത്. 1971ലാണ് യുഎഇ ഔദ്യോഗികമായി രൂപീകരിക്കുന്നത്.
ദേശീയ താല്‍പര്യം മാനിച്ചാണ് പുതിയ പ്രഖ്യാപനമെന്ന് യുഎഇ ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി. ഒപെക്ക് പ്ലസിലെ തീരുമാന പ്രകാരം യുഎഇയ്ക്ക് പ്രതിദിനം 30 ലക്ഷം ബാരല്‍ എണ്ണയാണ് ഉല്‍പ്പാദിപ്പിക്കാനാവുക. പക്ഷേ യുഎഇയ്ക്ക് 40ലക്ഷം ബാരല്‍ വരെ ശേഷിയുണ്ട്. 2027ഓടെ ഈ അളവ് 50 ലക്ഷം ബാരലിലേക്ക് എത്തിക്കാനാണ് യുഎഇയുടെ ശ്രമം. ഒപെക്കില്‍ അംഗത്വമുണ്ടെങ്കില്‍ അതിന് തടസ്സം വരുമെന്ന ആശങ്കയും കൂടിയുണ്ടായിരുന്നു.
അംഗത്വം ഉപേക്ഷിക്കുന്നതോടെ ഇനി സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ സാധിക്കുമെന്നതാണ് യുഎഇയ്ക്ക് ആശ്വാസം. ആദ്യമായല്ല ഒരു രാജ്യം ഒപെക്ക് അംഗത്വം രാജിവെക്കുന്നത്. 2019ല്‍ ഖത്തറും 2016ല്‍ ഇന്തോനേഷ്യയും ഈ അംഗത്വത്തില്‍ നിന്ന് പിന്മാറിയിരുന്നു.