അഹമ്മദാബാദ്: ‘ഈ സാല കപ്പ് നമ്മ്‌ടേ’ കഴിഞ്ഞ വര്‍ഷം കപ്പുയര്‍ത്തുമ്പോള്‍ ആര്‍സിബിയുടെ ക്യാപ്റ്റന്‍ രജിത് പട്ടീദാർ മൊഴിഞ്ഞ കര്‍ണ്ണാടക മന്ത്രമായിരുന്നു ഇത്. ഇതുച്ചരിക്കുമ്പോള്‍ ഈ വര്‍ഷവും കൂടി കപ്പ് തങ്ങളുടെ കരങ്ങളിലെത്തുമെന്ന് നിനച്ചിട്ടുണ്ടാവില്ല. പ്രൗഡോജ്ജ്വലം. രാജകീയം ഇതല്ലാതെ കളിയെ വിശേഷിപ്പിക്കാന്‍ സാധ്യമല്ല. സ്വപ്‌ന തുല്യമായ റാസിക് സലാമിന്‍റെ നേതൃത്വത്തില്‍ നടത്തിയ ബോളിംഗ്. വിരാടിന്‍റെ സ്വപ്‌ന തുല്യമായ ബാറ്റിംഗ് മികവ്, പട്ടീദാറിന്‍റെ യുക്തമായ കരുനീക്കമുള്ള നേതൃപാഠവം. എല്ലാം ഒത്തിണിങ്ങിയപ്പോള്‍ ഒരിക്കല്‍ കൂടി കപ്പ് ബാംഗ്ലൂരിന്‍റെ കോര്‍ട്ടിലെത്തി. അഹമ്മദാബാദിലെ നേരന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഗുജറാത്ത് ടൈറ്റണ്‍സിനെ അഞ്ച് വിക്കറ്റ് തകര്‍ത്താണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടര്‍ച്ചയായ രണ്ടാം തവണയും കപ്പു ചൂടിയത്. തുടര്‍ച്ചയായ കപ്പ് നേടുന്ന മൂന്നാമത്തെ ടീമെന്ന റെക്കോര്‍ഡും റോയല്‍ സ്വന്തമാക്കി. ഗുജറാത്ത് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 155. റോയല്‍സ് 18 ഓവറില്‍ അഞ്ച് വിക്കറ്റ് ശേഷിക്കെ ലക്ഷ്യത്തിലെത്തി.
ടോസ് നേടി ബോളിംഗ് തെരെഞ്ഞെടുത്ത ബാംഗ്ലൂരിന്‍റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ബാംഗ്ലൂര്‍ ബോളര്‍മാര്‍ ഗുജറാത്തിനെ വിരിച്ചു കെട്ടിയത്. ബാംഗ്ലൂരിന്‍റെ ബോളര്‍മാര്‍ക്ക് മുന്നില്‍ 37 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന വാഷിങ്ടന്‍ സുന്ദര്‍ മാത്രമാണ് ഗുജറാത്തിന് വേണ്ടി പിടിച്ച് നിന്നത്. സുന്ദറിന് പുറമെ അല്‍പ്പമെങ്കിലും ഭേദമെന്ന് പറയാന്‍ ഗുജറാത്തിനായ് പൊരുതിയത് ജോസ് ബട്‌ലറും (23 പന്തില്‍ 19) നിഷാന്ത് സിദ്ദു (18 പന്തില്‍ 20) എന്നിവര്‍ മാത്രമാണ്. പവര്‍ പ്ലേയില്‍ 45 റണ്‍സെടുക്കുന്നതിനിടെയാണ് ആദ്യ രണ്ട് വിക്കറ്റുകല്‍ ഗുജറാത്തിന് നഷ്ടമായത്. പവര്‍ പ്ല ആഘാതം കളിയുടെ അവസാനം വരെ നിഴലിച്ചു. ബംഗ്ലൂരിന് വേണ്ടി റാസിഖ് സലാം മൂന്നും ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
മറുപടി ബാറ്റംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഓപ്പണര്‍മാര്‍ സ്വപ്‌ന തുല്യമായ തുടക്കമായിരുന്നു നല്‍കിയത്. ഇംപാക്ട് പ്ലെയറായി ഒന്നാം വിക്കറ്റില്‍ ഇറങ്ങിയ വെങ്കിടേഷ് അയ്യരും കോഹ്ലിയും ചേര്‍ന്ന് 62 റണ്‍സിന്‍റെ കൂട്ട് കെട്ടാണ് പടുത്തിയുര്‍ത്തിയത്. 16 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറുമടക്കം 32 റണ്‍സെടുത്താണ് വെങ്കിടേഷ് പുറത്തായത്. തൊട്ടു പിന്നാലെ ദേവ്ദത്ത് പടിക്കലും പുറത്തായി. സ്‌കോര്‍ 100 പിന്നടുമ്പോഴേക്കും ബംഗ്ലൂരിന് നല്ലൊരു ഷോക്ക് നല്‍കി റാഷിദ് ഖാന്‍ ഗുജറാത്തിന് വേണ്ടി ഒരോവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ രജത് പാട്ടീദാറും ക്രുനാല്‍ പാണ്ഡ്യയും ബാംഗ്ലൂരിന് നഷ്ടമായി. പക്ഷേ അപ്പോഴും മറുവശത്ത് തകര്‍പ്പന്‍ ഫോമില്‍ അടിച്ചു കളിക്കുകയായിരുന്നു വിരാട് കോഹ്ലി. റബാദയുടെ ഒരോവറില്‍ കോഹ്ലി 3 ഫോറും ഒരു സിക്‌സുമാണ് അടിച്ചു തീര്‍ത്തത്.

മത്സരത്തിന്‍റെ പത്താം ഓവറില്‍ അര്‍ഷദ് ഖാന്‍റെ രണ്ടാം പന്ത് ബൗണ്ടറി കടത്തിയാണ് കോഹ്ലി 25 ബോളില്‍ 50 തികച്ചത്. കോഹ്ലിക്ക് ശക്തമായ കൂട്ട്‌കെട്ടൊരുക്കി ജയത്തിന് 18 റണ്‍സ് മാത്രം അരികെ ഒരു സിക്‌സും മൂന്ന് ഫോറും കടത്തി 17 പന്തില്‍ 24 റണ്‍സെടുത്ത് ഡേവിഡ് പുറത്തായത്. ഗില്ലിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ കോഹ്ലി പുറത്തായെന്ന് തോന്നിച്ചെങ്കിലും പന്ത് ഗ്രൗണ്ട് തട്ടിയതായി കോഹ്ലി സംശയമുന്നയിക്കുകയും തേര്‍ഡ് അംപയര്‍ നോട്ട് ഔട്ട് വിധിക്കുകയുമായിരുന്നു. 18ാം ഓവറിന്‍റെ അവസാന പന്തില്‍ അര്‍ഷദ് ഖാനെ സിക്‌സര്‍ പറത്തിയാണ് കോഹ്ലി ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്. വിരാട് കോഹ്ലി 42 പന്തില്‍ മൂന്ന് സിക്‌സും 9 ഫോറുമായി 75 റണ്‍സെടുത്ത് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.