അബൂദാബി: ജൂണ്‍ ഒന്നു മുതല്‍ യുഎഇയുടെ പല മേഖലകളിലും പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. സാമ്പത്തിക മേഖലയില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുന്ന പുതിയ സംവിധാനങ്ങളാണ് നാളെ മുതല്‍ യാഥാര്‍ത്ഥ്യമാവുന്നത്. പ്രതീക്ഷിക്കപ്പെടുന്ന പ്രധാന മാറ്റങ്ങള്‍
സാലിക്ക്/പാർക്കിങ് ഫീസില്‍ നികുതി: നാളെ മുതല്‍ ദുബായിലെ മുഴുവന്‍ പാര്‍ക്കിങുകളിലും സാലിക്കുകളിലും അഞ്ച് ശതമാനം മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്) ഈഡാക്കപ്പെടും. രണ്ടോ നാലോ ആറോ ദിര്‍ം ഈഡാക്കപ്പെടുന്ന എല്ലാ സോണുകളിലും ഇനി ടാക്‌സുകളുടെ കൂടെയായിരിക്കും ഫാര്‍ക്കിങ് ഫീ ഈടാക്കുക. ഇവ തന്നെ ആപ്പ്/എസ് എം എസ്/ക്യൂ ആര്‍ കോഡ് വഴി മാത്രമേ സേവനം സാധ്യമാവൂ.
സ്വകാര്യ മേഖലയില്‍ ശമ്പള സുരക്ഷാ പദ്ധതി: സ്വാകര്യ മേഖലയിലെ ജോലിക്കാര്‍ക്ക് ഏറെ ഗുണകരമാവുന്ന മറ്റൊരു നിയമം നാളെ പ്രാബല്യത്തില്‍ വരും. മാസത്തിന്‍റെ ഒന്നാം തിയ്യതി ജീവനക്കാരുടെ ശമ്പളം നല്‍കണം. മുമ്പുണ്ടായിരുന്നു പതിനഞ്ച് ദിവസത്തെ ഇളവ് പൂര്‍ണ്ണമായി ഒഴിവാക്കി. ഒന്നാം തിയ്യതിയോ അതിന് മുമ്പോ ശമ്പളം നല്‍കിയില്ലെങ്കില്‍ കമ്പനികള്‍ക്കും ഉടമസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കപ്പെടും.
സാമ്പത്തിക കരാറില്‍ പ്രായപരിധിയിലെ മാറ്റം: യുഎയില്‍ സാമ്പത്തിക-വാണിജ്യ കരാറുകളില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായപരിധി 21ല്‍ നിന്നും 18 ആക്കി മാറ്റി. യുഎഇയുടെ സാമ്പത്തിക മേഖലയില്‍ പുതിയൊരു മാറ്റത്തിന് കാരണമാക്കുന്ന വലിയ പ്രഖ്യാപനമാവും ഇത്. ചെറിയ വ്യവസായകര്‍ ഉയരാന്‍ പ്രേരണയാവും. ബാങ്ക് അക്കൗണ്ടുകള്‍ 18 വയസ്സ് തികഞ്ഞ യുവാക്കള്‍ക്ക് ആരംഭിക്കാനാവും.
പണമിടപാടില്‍ വാട്ട്‌സപ്പ് വഴിയുള്ള ഒടിപി നിര്‍ത്തലാക്കപ്പെടും: നാളെ മുതല്‍ ബാങ്കിങ് മേഖലയിലെ പണമിടപാടില്‍ വാട്ട്‌സപ്പ് വഴി വിടുന്ന ഒടിപി സംവിധാനം നിര്‍ത്തലാക്കപ്പെടും. സുരക്ഷ് മുന്‍ നിര്‍ത്തിയാണ് നടപടി. രജിസറ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളിലേക്ക് മാത്രമായിരിക്കും ഒടിപി അയക്കുക. ബാങ്കിങ് ആപ്പുകള്‍ വഴി അനുമതി നല്‍കാനുള്ള സാഹചര്യവും ഉണ്ടാക്കപ്പെടും.