By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ഫോര്‍ട്ട് കൊച്ചിയെ കുറിച്ച് വിദ്വേഷ പരാമര്‍ശം, യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് പോലീസ്, വര്‍ഗ്ഗീയത വെച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ഫോര്‍ട്ട് കൊച്ചിയെ കുറിച്ച് വിദ്വേഷ പരാമര്‍ശം, യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് പോലീസ്, വര്‍ഗ്ഗീയത വെച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
IndiaInternaltionalKerala

ഫോര്‍ട്ട് കൊച്ചിയെ കുറിച്ച് വിദ്വേഷ പരാമര്‍ശം, യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് പോലീസ്, വര്‍ഗ്ഗീയത വെച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

vishwalokam.com@gmail.com
Last updated: 2026/10/24 at 7:14 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

കൊച്ചി: ഫോർട്ട് കൊച്ചിയുടെ മതസൗഹാർദ പാരമ്പര്യത്തെയും സമാധാനാന്തരീക്ഷത്തെയും തകർക്കുന്ന തരത്തിൽ വർഗീയ പരാമർശങ്ങൾ അടങ്ങിയ വിഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച യൂട്യൂബർ അമൃത് സിങ് ഡാരനെതിരെ ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു. അമരാവതി സ്വദേശി ജൂഡ് വിപിൻ നൽകിയ പരാതിയിലാണ് പോലീസിന്റെ നിർണായക നടപടി. സംഭവത്തിൽ യൂത്ത് ലീഗും കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

Contents
പരാതിക്ക് ആധാരമായ ഉള്ളടക്കംവിവാദത്തിൽ പ്രതികരണങ്ങളും രാഷ്ട്രീയ ചർച്ചകളും

പരാതിക്ക് ആധാരമായ ഉള്ളടക്കം

ഫോർട്ട് കൊച്ചിയിലെ പ്രശസ്തമായ ‘കാശി’ ആർട്ട് കഫേയെ മുൻനിർത്തിയായിരുന്നു അമൃത് സിങ്ങിന്‍റെ വിവാദ ഇൻസ്റ്റാഗ്രാം വിഡിയോ. പ്രദേശത്ത് ഒരു പ്രത്യേക മതവിഭാഗത്തിന്‍റെ ജനസംഖ്യ കൂടുതലായതുകൊണ്ടാണ് കഫേയിൽ ബീഫ് വിളമ്പുന്നതെന്നും, ഗാന്ധിജിയുടെ പ്രതിമയ്ക്കൊപ്പം മുഹമ്മദലി ജിന്നയുടെ വെള്ളി പ്രതിമ സ്ഥാപിച്ചിട്ടുണ്ടെന്നും തുടങ്ങിയ വസ്തുതാവിരുദ്ധവും പ്രകോപനപരവുമായ കാര്യങ്ങളാണ് ഇയാൾ പ്രചരിപ്പിച്ചത്.

സമൂഹത്തിൽ മതപരമായ സ്പർധ വളർത്താനും ക്രമസമാധാനം തകർക്കാനും ലഹള ഉണ്ടാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രചാരണം എന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ഭാരതീയ ന്യായ സംഹിതയിലെ (BNS) 353(2), 192 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.

വിവാദത്തിൽ പ്രതികരണങ്ങളും രാഷ്ട്രീയ ചർച്ചകളും

വിവാദ വിഡിയോയ്ക്ക് കീഴിൽ “സാഡ് റിയാലിറ്റി” (Sad Reality) എന്ന് കമന്‍റ് ചെയ്തതിനെത്തുടർന്ന് നടൻ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണയ്ക്കെതിരെയും സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമുയർന്നു. എന്നാൽ വിഡിയോ പൂർണ്ണമായി കാണാതെ പ്രതികരിച്ചതിൽ തെറ്റുപറ്റിയെന്നും ഒരു മതത്തെയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കി ദിയ പിന്നീട് വിശദീകരണ വിഡിയോ നൽകിയിരുന്നു.

Keralam stands united. Communal hatred has no place here.

The recent Instagram video by a vlogger from outside the state, attempting to spread misinformation about Fort Kochi, portray our state in a negative light, and divide communities, is unacceptable.

A case has been…

— V D Satheesan (@vdsatheesan) October 24, 2026

കേരളത്തിന്‍റെ മതസൗഹാർദത്തിൽ വിള്ളലുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയടക്കം പല രാഷ്ട്രീയ-സാംസ്കാരിക നേതാക്കളും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ദിയ കൃഷ്ണയ്ക്കെതിരെ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കോഡിനേറ്റർ താരാ ഡോജോ ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. കേരളത്തിന്‍റെ മതസൌഹാർദ്ദമാണ് കമന്‍റിലൂടെ നശിപ്പിച്ചതെന്നും അവർ ആരോപിച്ചു.

You Might Also Like

കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാത്താവളത്തിന് നേരെയുണ്ടായ ആക്രമണം: മരണം രണ്ടായി, 3000 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ നാടണഞ്ഞതായി വിദേശകാര്യ മന്ത്രാലയം, സുരക്ഷാ മാനദണ്ഡം പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി

‘അവര്‍ക്ക് ജീവന്‍ നല്‍കാനും ഞാന്‍ തയ്യാര്‍’ സഹ പ്രവര്‍ത്തകരുടെ മോചനത്തില്‍ വികാരധീനനായി അഭിജിത് ദീപ്‌കെ

കുഞ്ഞേ മാപ്പ്, വയറ്റില്‍ ഒന്നുമില്ലായിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല, തിഹാറില്‍ തുടരും, ഉത്തരവിനെതിരെ സിജെപി

ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫിന് നേരെ വെടിവെയ്പ്പ്, ഡ്രൈവറിന് പരിക്ക്, പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമെന്ന് സൂചന

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com October 24, 2026 October 24, 2026
Share This Article
Facebook Twitter Copy Link Print
Previous News കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാത്താവളത്തിന് നേരെയുണ്ടായ ആക്രമണം: മരണം രണ്ടായി, 3000 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ നാടണഞ്ഞതായി വിദേശകാര്യ മന്ത്രാലയം, സുരക്ഷാ മാനദണ്ഡം പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാത്താവളത്തിന് നേരെയുണ്ടായ ആക്രമണം: മരണം രണ്ടായി, 3000 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ നാടണഞ്ഞതായി വിദേശകാര്യ മന്ത്രാലയം, സുരക്ഷാ മാനദണ്ഡം പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി
India Internaltional Kerala Qatar UAE October 22, 2026
‘അവര്‍ക്ക് ജീവന്‍ നല്‍കാനും ഞാന്‍ തയ്യാര്‍’ സഹ പ്രവര്‍ത്തകരുടെ മോചനത്തില്‍ വികാരധീനനായി അഭിജിത് ദീപ്‌കെ
India Internaltional October 21, 2026
കുഞ്ഞേ മാപ്പ്, വയറ്റില്‍ ഒന്നുമില്ലായിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
India Kerala October 20, 2026
സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല, തിഹാറില്‍ തുടരും, ഉത്തരവിനെതിരെ സിജെപി
India Internaltional October 19, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?