അർജന്‍റീനക്കെതിരെ 1-2 ന് മൊറോക്ക ജയിച്ചു
പാരിസ്: പാരിസീല്‍ വീണ്ടുമൊരു ഒളിംപിക്‌സ് നടക്കുമ്പോള്‍ മറ്റൊരു നാടകീയ രംഗത്തിന് ഫുട്‌ബോള്‍ ഗ്രൗണ്ട് സാക്ഷിയായി. അര്‍ജന്‍റീനയും മൊറോക്കയും നടന്ന മത്സരത്തിനാണ് നാടകീയ പര്യവസാനം സംഭവിച്ചത്. മത്സരം സമനിലയിലെന്ന് വിധിയെഴുതി അവസാനിച്ചെങ്കിലും പിന്നീട് 2 മണിക്കൂറിന് ശേഷം അര്‍ജന്‍റീനയുടെ രണ്ടാം ഗോള്‍ ഓഫാണെന്ന വാദത്തോടെ വീണ്ടും കാണികളെ പുറത്താക്കിയ വേദിയില്‍ കളി നടക്കുകയായിരുന്നു. അതോടെ സമനയില്‍ നിന്നും അര്‍ജന്‍റീനയ്ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മൊറോക്ക ജയിക്കുകയും ചെയ്തു.
ആദ്യ പകുതിയില്‍ ഇഞ്ചുറി ടൈമിലും രണ്ടാം പകുതിയുടെ തുടക്കത്തിലുമാണ് സുഫിയാന്‍ റഹീമി മൊറോക്കയ്ക്ക് വേണ്ടി വല ചലിപ്പിച്ചത്. 68ാം മിനുറ്റില്‍ ജ്യൂലിയാനോ സിമിയോനിയിലൂടെ അര്‍ജന്‍റീന ആദ്യ ഗോള്‍ നേടി. ഇഞ്ചുറി ടൈമില്‍ അനുവദിച്ച 15ാം മിനുറ്റിന്‍റെ അവസാനത്തില്‍ മെദീന നേടിയ ഗോളായിരുന്നു മത്സരം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം വാറിലൂടെ സസ്‌പെന്‍ഡ് ചെയ്തത്.
മൊറോക്കന്‍ കാണികള്‍ ഗ്രൗണ്ടിലിറങ്ങിയ സാഹചര്യത്തിലാണ് കാണികളെ പുറത്താക്കി കളിതുടരാമെന്ന തീരുമാനത്തിലെത്തിയത്. തുടര്‍ന്ന് 20 മിനുറ്റ് വാം അപ്പ് സമയം അനുവദിച്ച് അവസാന മൂന്ന് മിനുറ്റിനായി ഇരു ടീമും ഗ്രൗണ്ടിലിറങ്ങുകയായിരുന്നു. മത്സരത്തില്‍ മൊറോക്കോ 2-1 ന് ജയിക്കുകയായിരുന്നു.