ഭയം വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യ മന്ത്രി
മലപ്പുറം: ഒരിക്കല്‍ കൂടി കേരളത്തെ ഭീതി പരത്തി നിപാ വൈറസ്. മലപ്പുറം പാണ്ടിക്കാട് ചമ്പ്രശ്ശേരി 14 വയസ്സായ കുട്ടിയിലാണ് നിപ വീണ്ടും സ്ഥിരീകരിച്ചത്. ജൂലൈ 10ന് പനിയെ തുടര്‍ന്ന് അടുത്തുള്ള സ്വാകര്യ ആശുപത്രിയില്‍ ചികിത്സ തേടി. സാധാരണ പനിക്കുള്ള മരുന്നും കുറിച്ച് നല്‍കി വീട്ടിലേക്ക് തിരിച്ചെങ്കിലും 15ാം തിയ്യതി പനി മൂര്‍ച്ചിച്ചതോടെ വീണ്ടും ആശുപത്രിയില്‍ അഭയം തേടി. ആരോഗ്യ നില വശളായതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പനിയുടെ ലക്ഷണങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് ചില സംശയങ്ങള്‍ ജനിപ്പിക്കുകയും ഉടനെ കോഴിക്കോട്ടേക്ക് മാറ്റി നിപയുടെ ടെസ്റ്റും കൂടി എടുക്കുകയായിരുന്നു. ഹ്യൂമോഗ്ലോബിന്റെ അളവ് നന്നേ കുറവായിരുന്നു, പനി തലച്ചോറിലേക്ക് ബാധിച്ചിട്ടും കുട്ടി ചര്‍ദ്ദിക്കാത്തതാണ് ഡോക്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടായത്. കോഴിക്കോട് നിന്ന് നിന്നുള്ള ടെസ്റ്റില്‍ നിപാ പോസിറ്റീവ് ആവുകയും തുടര്‍ന്ന് സ്രവ സാമ്പിള്‍ പൂനിയിലേക്ക് അയക്കുകയും ചെയ്തു. ഇന്നലയോടെ പൂനയിലെ റിസള്‍ട്ടും പോസിറ്റീവായി വന്നതോടെ നിപ ഉറപ്പിക്കുകയായിരുന്നു.
രക്ഷിതാക്കളോട് ഡോക്ടര്‍മാരും ആരോഗ്യ വകുപ്പും കാര്യങ്ങള്‍ അന്വേഷിച്ചു. കാലവര്‍ഷമായതിനാലും ആ ഭാഗത്ത് വവ്വാല്‍ വിഹാരമുണ്ടായതിനാലുമാവാം പനിബാധയെന്നാണ് കരുതപ്പെടുന്നത്. വേറെയാരിലും ഈ കേസ് റിപ്പോര്‍ട്ട് ചെയ്യാത്തതാണ് ആരോഗ്യ വകുപ്പിന് ആകെയുള്ള ആശ്വാസം. വൈറസ് വ്യക്തത വരുത്താന്‍ ദിവസങ്ങളെടുത്ത പരിഭ്രാന്തിയുണ്ടെങ്കിലും ഭയം വേണ്ടെന്ന് ആരോഗ്യ മന്ത്രി ജനങ്ങളോട് പറഞ്ഞു.
ഇന്നലെ തന്നെ ആരോഗ്യ വകുപ്പ് കൂടിയാലോചന നടത്തുകയും വേണ്ട പ്രതിരോധ നടപടികള്‍ കൈകൊള്ളാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ അടുത്ത കുറച്ച് ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണത്തിന് ഉത്തരവിറക്കിയിട്ടുണ്ട്. മാസക്് നിര്‍ബന്ധമാണ്. മദ്‌റസകളടക്കം വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു, അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തേക്കിറങ്ങാനുള്ള നിര്‍ദ്ദേശവുമുണ്ട്.