പാരിസ്: ഒളിംപിക് ചരിത്രത്തിലെ നാല് പതിറ്റാണ്ടിലെ മികച്ചയോട്ടത്തിനായിരുന്നു ഇന്നലെ പാരിസ് സാക്ഷിയായത്. പുരുഷന്മാരുടെ നൂറ് മീറ്റര്‍ ഓട്ടത്തിലായിരുന്നു ഈ ചരിത്രയോട്ടം. ജമൈക്കന്‍ താരം കിഷെയ്‌ന്‍ തോംസണ്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടത് സെക്കന്‍ഡിന്‍റെ 5000ല്‍ ഒരംശത്തിനായിരുന്നു. അമേരിക്കന്‍ താരം നോഹ ലൈല്‍സ് തന്‍റെ കരിയറിലെ ഏറ്റവും മികച്ചയോട്ടം ഓടി സ്വര്‍ണ്ണം നേടി.
പി. ടി. ഉഷയുടെ സെക്കന്‍ഡിന്‍റെ നൂറിലൊരംശത്തിന് വെങ്കലം നഷ്ടമായത് ഇപ്പോഴും ഇന്ത്യക്കാര്‍ക്ക് നെഞ്ചിലെ മുറിവായി നില്‍ക്കുന്നുണ്ട്. 1980ന് ശേഷം ഇത്രയും വേഗതയേറിയ ഓട്ടമത്സരം നൂറ് മീറ്ററില്‍ നടന്നിട്ടില്ല. മത്സരിച്ച എട്ട് പേരില്‍ 6 പേരും സെക്കന്‍ഡുകളുടെ അംശത്തിലായിരുന്നു ഓട്ടം അവസാനിപ്പിച്ചത്.
മത്സരം കഴിഞ്ഞയുടനെ റിസള്‍ട്ടിനായി എല്ലാവരുടെയും കണ്ണുകള്‍ സ്‌ക്രീനിലേക്കായിരുന്നു പതിഞ്ഞത്. മത്സരം വിശകലനം ചെയത് പുറത്ത് വന്ന റിപ്പോര്‍ട്ട് പറയുന്നത് 98 മീറ്റര്‍ വരെ തോംസണനായിരുന്നു മുന്നിലെന്നും അവസാന കാല്‍വെപ്പിലായിരുന്നു പാളിച്ചവന്നെതന്നുമാണ്. ആ നിമിഷ നേരത്തിലായിരുന്നു നോഹ ഫിനിഷിംഗ് പോയിന്‍റില്‍ തന്‍റെ കാല്‍തൊട്ടത്.
കഴിഞ്ഞ രണ്ട് ഒളിംപിക്‌സിനേക്കാളും വേഗത്തോടെയായിരുന്നു നോഹ ആദ്യ സ്ഥാനം കരസ്ഥമാക്കിയത്. 9.79 സെക്കന്‍ഡിലാണ് ഈ നേട്ടം കൈവരിച്ചത്. യു എസിന്‍റെ തന്നെ ഫ്രഡ് കെര്‍ലിയാണ് വെങ്കലം സ്വന്തമാക്കിയത്.
