കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാന നഗരിയായി കാഠ്മണ്ഡുവിലെ ത്രിബുവന്‍ വിമാനത്താവളത്തില്‍ പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നു വീണ് 18 പേര്‍ മരണപ്പെട്ടു. 19 പേരുമായി പൊഖാറയിലേക്ക് പറന്ന വിമാനമാണ് ടേക്ക് ഓഫിനിടെ അപകടത്തില്‍ പെട്ടത്. പൈലറ്റുമാരില്‍ ഒരാളാണ് രക്ഷപ്പെട്ട ഏക വ്യക്തി. ഗുരുതര പരിക്കുകളോടെയാണ് അദ്ദേഹം രക്ഷപ്പെട്ടത്. അപകടത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
പൊഖാറയിലേക്ക് 17 വിമാന ജോലിക്കാരും സാങ്കേതിക ജീവനക്കാരുമായി പുറപ്പെട്ടതായിരുന്നു സൗര്യ എയര്‍ലൈന്‍സ്. പറന്നുയരും മുമ്പ് തീ പിടിച്ച് നിലത്ത് വീഴുകയായിരുന്നു. സ്ഥലത്ത് പോലീസും ഫയര്‍ ഫോഴ്‌സും രക്ഷാ പ്രവര്‍ത്തനം തുടരുന്നു.
മെയിന്‍റെന്‍സ് ജോലിക്കായി പോയതായിരുന്നു ഈ ഉദ്യോഗസ്ഥര്‍. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. 2023 ജനുവരിയിലും ഈ വര്‍ഷാരംഭവും പൊഖാറയില്‍ എയര്‍ലന്‍സുകള്‍ അപടകത്തില്‍ പെട്ടിരുന്നു. അന്ന് 100ന് മുകളില്‍ ആളുകള്‍ മരണപ്പെടുകയും ചെയ്തിരുന്നു.