യു. എ. ഇ: രാജ്യത്ത് വസിക്കുന്ന ഓരോ പൗരനും സ്ഥിരതാമസക്കാരനും വിദേശ സഞ്ചാരികളും ഈ രാജ്യത്തിന്‍റെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കണമെന്ന് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അറിയിച്ചു. യു. എ. ഇ. എന്നും സഹനത്തിനും സമാധാനത്തിനും മാത്രം നിലകൊണ്ട രാജ്യമാണെന്നും അതിന് ഊന്നല്‍ കൊടുക്കുന്ന പ്രവര്‍ത്തനം മാത്രമാണ് ഇവിടുത്തെ താമസക്കാരില്‍ നിന്നും ഉണ്ടാവാന്‍ പാടുള്ളുവെന്നും അദ്ദേഹം എക്‌സില്‍ രേഖപ്പെടുത്തിയ കുറിപ്പില്‍ അറിയിച്ചു
200 മുകളില്‍ രാജ്യക്കാര്‍ വസിക്കുന്ന യു. എ. ഇ. പല പ്രാവശ്യം ലോക സുരക്ഷാ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഈ രാജ്യത്തിനുള്ള നിയമങ്ങളും നിയസംഹിതകളും ഇവിടെയുള്ള ഓരോ ആളുകളും അംഗീകരിക്കുകയും ജീവിതത്തില്‍ തുടരുകയും ചെയ്യണം.
യു. എ. ഇയുടെ പുരോഗമനത്തിനാവട്ടേ നമ്മുടെ ഊര്‍ജ്ജവും ആരോഗ്യവും ഉപയോഗപ്പെടുത്തേണ്ടത്. ഇവിടെ വരുന്നവര്‍ അവരുടെ അന്നം തേടി വരുന്നവരാണ്. അവര്‍ക്ക് സുരക്ഷ ഉറപ്പാക്കല്‍ ഈ രാജ്യത്തുളള മുഴുവന്‍ ആളുകളുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു