മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് സൂപ്പര്‍ ഓവര്‍ ജയം
പല്ലക്കല്‍ (ശ്രീലങ്ക): മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് അപ്രതീക്ഷിത ജയം. തോറ്റെന്ന് കരുതിയ മത്സരം തിരിച്ചു പിടച്ച് സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്‌ക്ക് നാടകീയ ജയം. ക്യാപ്‌റ്റന്‍സിയുടെ പേരില്‍ ഇനി സൂര്യകുമാര്‍ യാദവിനെ വിമര്‍ശിക്കരുതെന്ന് അദ്ദേഹം കളിയിലൂടെ ഒരിക്കല്‍ കൂടി കാണിച്ചു തന്നു. ഇതോടെ ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ട്വന്റി മത്സര പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി. സഞ്ചു സാസംണ്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് 137 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 39 റണ്‍സെടുത്ത വൈസ് ക്യാപ്‌റ്റന്‍ ശുഭ്‌മാന്‍ ഗില്ലായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് ഓപ്പണര്‍ മികച്ച് തുടക്കമായിരുന്നു നല്‍കിയത്. 16 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുത്ത ശ്രീലങ്കയെ അടുത്ത മൂന്ന് ഓവറില്‍ ഇന്ത്യ വിരിഞ്ഞു കെട്ടുകയായിരുന്നു. റിങ്കു സിംഗിന് അന്താരാഷ്ട്ര ട്വന്‍റിയിലെ ആദ്യ ഓവര്‍ എറിയാന്‍ കൊടുത്ത സൂര്യയുടെ ആദ്യ പരീക്ഷണം രണ്ട് വിക്കറ്റെടുത്താണ് റിങ്കു ശരി വെച്ചത്. അവസാന ഓവറില്‍ ആറ് റണ്‍സ് മാത്രം വേണ്ടിയിരുന്ന നേരത്താണ് സൂര്യയുടെ രണ്ടാം തന്ത്രം. സ്വന്തമായി പന്തേറ്റെടുത്ത് ബൗള്‍ ചെയ്‌തു ഒരു വിക്കറ്റും സ്വന്തമാക്കി മത്സരം ടൈയില്‍ അവസാനിപ്പിക്കുകയായിരുന്നു.
സൂപ്പര്‍ ഓവര്‍ എറിയാന്‍ വന്ന വാഷിംഗ്‌ടണ്‍ സുന്ദറിന് മൂന്ന് പന്തേ എറിയേണ്ടി വന്നുളളു. അപ്പോഴേക്കും ശ്രീലങ്കയ്‌ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. മൂന്ന് റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്‌റ്റന്‍ ആദ്യ പന്ത് തന്നെ ബൗണ്ടറിയിലെത്തിച്ച് വിജയം സമ്മാനിക്കുച്ചു.
ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ഏകദിന പരമ്പര വെള്ളിയാഴ്‌ച്ച തുടങ്ങും