കൊച്ചി: രാവിലെ പതിവു പോലെ സ്‌കൂളിലേക്ക് പുറപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം 400 അടിയോളം താഴ്ച്ചയുള്ള പാറമടിയില്‍ കണ്ടെത്തി. നാട്ടുകാരായിരുന്നു മൃതദേഹം ആദ്യം കണ്ടത്. തിരവാണിയൂരിനടുത്ത് കക്കാട് കരയിലെ പാറമടയിലാണ് സംഭവം നടന്നത്. ചോറ്റാനിക്കര ഗവ.വിഎച്ചസ്ഇയിലെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. ആത്മഹത്യയാണെന്നാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട പെണ്‍കുട്ടി ആദ്യം ട്യൂഷനും പിന്നീട് സ്‌കൂളില്‍ പോകുന്ന പതിവുമാണുള്ളത്. 9 മണിയോടടുത്ത സമയത്താണ് ബാഗും പുസ്തകങ്ങളും ലഞ്ച് ബോക്‌സും കരയില്‍ വെച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്. ആളൊഴിഞ്ഞ ഈ പാറമടയില്‍ നാട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമായിരിക്കും മരണ കാരണം വ്യക്തമായി അറിയുക.
മരണ കാരണമെന്താണെന്ന കാര്യത്തില്‍ വ്യക്തമായ അന്വേഷണം നടത്തുമെന്നാണ് പോലീസ് അറിയിച്ചത്. ആത്മഹത്യയാണ് പ്രാഥമിക നിഗമനം. റിപ്പോര്‍ട്ടും സമാനമാണെങ്കില്‍ ആത്മഹത്യയ്ക്ക് പ്രേരണയായത് എന്താണെന്നും അന്വേഷിക്കും. അസ്വഭാവിക മരണത്തിന് കേസെടുത്തു.