ന്യൂഡല്‍ഹി: ശശി തരൂര്‍ സിപിഎമ്മിലേക്കെന്ന അഭ്യൂഹം ചര്‍ച്ചയായതോടെ അദ്ദേഹം തന്നെ ആ വാര്‍ത്ത വിശദീകരിച്ച് കൊണ്ട് രംഗത്തെത്തി. ദുബായില്‍ നിന്ന ഡല്‍ഹിയിലെത്തിയ ഉടനെ തന്നെയാണ് കാര്യങ്ങള്‍ വിദീകരിച്ചത്. പറയാനുള്ളതൊക്കെ നേതൃത്വത്തോട് പറയും. അതിനുള്ള സാഹചര്യമുണ്ടാവുമെന്നതില്‍ സംശയവുമില്ലന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാതിരുന്നത് ക്ഷണം വൈകി ലഭിച്ചത് കൊണ്ടാണെന്നും മുമ്പേ തന്നെ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മുമായി ചർച്ച ചെയ്തന്നെ വാർത്ത് തന്നെ കേട്ടറിഞ്ഞത് വിമാനത്തിലിരുന്നപ്പോഴായിരുന്നു.
28ന് നടക്കുന്ന പാര്‍ലമെന്‍റെ് സമ്മേളനത്തിന് ശേഷം രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ അദ്ദേഹത്തെ അവഗണിച്ചതായി പരാതിയുണ്ടായിരുന്നു.
ശശി തരൂരിനെ പോലെ പ്രഫഷണലുകള്‍ക്ക് ഇഷ്ടമുള്ള ഒരു വ്യക്തിയെ പാളയത്തിലെത്തിക്കാനുള്ള ശ്രമം സിപിഎം നടത്തുന്നുണ്ട്. ഇലക്ഷന്‍ മുന്നില്‍ കണ്ടിട്ടുള്ള കരുനീക്കമാണ് ഇതിന് പിന്നില്‍. കോണ്‍ഗ്രസോട് ചെറിയ രൂപത്തില്‍ ഇടഞ്ഞിട്ടുള്ള ശശി തരൂരിന്‍റെ മറുപടിക്ക് കാത്തിരിക്കുകയാണ് നേതൃത്വം.