ന്യൂഡല്‍ഹി: തെരെഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ റിസള്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ഏറെ അത്ഭുതത്തോടെ കാണുന്നത് ബംഗാള്‍ റിസള്‍ട്ടാണ്. മമതയ്‌ക്കൊപ്പമെന്നും മമതയെ ബംഗാള്‍ കൈവിടുമെന്നും വ്യത്യസ്ഥ എക്‌സിറ്റ് പോളുകള്‍ വിശേഷിപ്പിക്കുന്നു. തമിഴ്‌നാട്ടിലെ റെക്കോര്‍ഡ് പോളിംഗോ ദളപതി വിജയ് നടത്തിയ പ്രവര്‍ത്തനമൊന്നും സ്റ്റാലിന്‍റെ മന്ത്രത്തില്‍ ഫലിച്ചില്ലെന്നാണ് സര്‍വ്വേ പറയുന്നത്. കേരളത്തില്‍ പ്രത്യക്ഷ റിസള്‍ട്ട് പോലെ തന്നെയാണ് എക്‌സിറ്റ് പോളും പുറത്ത് ന്നിരിക്കുന്നത്. നല്ലൊരു ഭൂരിപക്ഷത്തോടെ കേരളം യുഡിഎഫ് ഭരിക്കുമെന്ന് തന്നെയാണ് എല്ലാ സര്‍വ്വേകളിലും പറയുന്നത്. അസമില്‍ അത്ഭുതം പിറന്നില്ലെങ്കില്‍ എന്‍ഡിഎ വീണ്ടും ഭരിക്കുമെന്ന് എല്ലാ എക്‌സിറ്റ് പോളുകളും പറയുന്നു.
കേരളത്തിന്‍റെ എക്‌സിറ്റ് പോള്‍ റിസള്‍ട്ടുകളില്‍ പി മാര്‍ക്കിന്‍റെ സര്‍വ്വേ അനുസരിച്ച് യുഡിഎഫ് 72-79 സീറ്റുകള്‍ നേടും. എല്‍ഡിഎഫ് 62-69 സീറ്റുകളും സ്വന്തമാക്കും. മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റ്. മാട്രിസിന്‍റെ എക്‌സിറ്റ് പോള്‍ അനുസരിച്ച് യുഡിഎഫ് 70-75 സീറ്റും എല്‍ഡിഎഫ് 60-65 സീറ്റും സ്വന്തമാക്കും. ടൈംസ് നൗ പറയുന്നത് യുഡിഎഫ് 78-85 സീറ്റും എല്‍ഡിഎഫ് 56-66 സീറ്റും ബിജെപി 3 സീറ്റ് വരെയും സ്വന്തമാക്കും
ബംഗാളിലെ കണക്ക് ഇങ്ങനെ (ആകെ സീറ്റ് 294- കേവല ഭൂരിപക്ഷത്തിന് വേണ്ടത് 148 സീറ്റുകള്‍)
പി മാര്‍ക്ക്: ബിജെപി 150-175, തൃണമൂല്‍ 118-138, മറ്റുള്ളവര്‍ 2-6
മാട്രിസ്: ബിജെപി 146-161, തൃണമൂല്‍ 125-140, മറ്റുള്ളവര്‍ക്ക് 6-10
പോള്‍ ഡയറി: ബിജെപി 142-171, തൃണമൂല്‍ 99-127
പീപ്പിള്‍ പള്‍സിന്റെ സര്‍വ്വേ: തൃണമൂല്‍ 178-189, ബിജെപി 95-110
തമിഴ്‌നാട്ടില്‍ ഡിഎംകെ വ്യക്തമായ മുന്നേറ്റം നടത്തും. സര്‍വ്വേ ഫലം ഇങ്ങനെ (ആകെ സീറ്റ് 234- കേവല ഭൂരിപക്ഷത്തിന് വേണ്ടത് 118)
പീപ്പിള്‍ പള്‍സ്: ഡിഎംകെ 125-145, അണ്ണാഡിഎംകെ 65-80, ടിവികെ 18-2 ആസാമില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ചയാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. അസമില്‍ ആകെ സീറ്റ് 126 ഇതില്‍ ഭൂരിപക്ഷത്തിന വേണ്ടത് 64 സീറ്റുകള്‍. എല്ല എക്‌സിറ്റ് പോളുകളും ശരാശരി 80-100 ബിജെപിക്കും 20-40 വരെ കോണ്‍ഗ്രസിനും സാധ്യത കല്‍പ്പിക്കുന്നു. 30 സീറ്റ് മാത്രമുള്ള പുതിച്ചേരിയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 16 സീറ്റുകളാണ്. എല്ലാ എക്‌സിറ്റ് പോളുകളും എന്‍ഡിഎയ്ക്ക് 15- 20 സീറ്റും, ഡിഎംകെയ്ക്ക് 5-10 സീറ്റും ഡിവികെയ്ക്ക് 2-5 സീറ്റുമാണ് പ്രവചിക്കുന്നത്.