തിരുവനന്തപുരം: കേരളം ആരു ഭരിക്കണമെന്ന് വിധിപറയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ വോട്ടണ്ണലിന്‍റെ സുതാര്യതയ്ക്ക് വേണ്ടി ചില നിര്‍ദ്ദേശങ്ങളുമായി മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം വൈകിയാലും നടപടി ക്രമങ്ങളില്‍ ഒരു നിലക്കും വിട്ട് വീഴ്ച്ചയ്ക്ക് തയ്യാറാവരുതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എല്ലാവരും വോട്ടെണ്ണലില്‍ കൃത്യത പാലിച്ച് അതീവ ജാഗ്രതയോടെ പെരുമാറണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്കും ഏജന്‍റുമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
വോട്ടെണ്ണല്‍ ഒരു പക്ഷേ വൈകുന്നേരം വരെ നീണ്ടേക്കാം. പക്ഷേ ഓരോ ഘട്ടവും വ്യക്തമായ ബോധ്യപ്പെട്ട് ഉറപ്പിച്ച ശേഷമേ അടുത്ത ഘട്ടത്തിലേക്ക് പോവാന്‍ പാടുള്ളു. വോട്ടെണ്ണല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും നിരീക്ഷകരുടെയും സാന്നിധ്യത്തിലായിരിക്കും. സ്‌ട്രോങ് റൂം തുറക്കുന്നത് മുതല്‍ വോട്ടെണ്ണല്‍ അവസാനിക്കുന്നത് വരെ വീഡിയോഗ്രാഫി ഉറപ്പാകുമെന്നും അദ്ദേഹം വ്യക്തമാക്കി
രാവിലെ 8 മണി മുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. 8.30ഓടെയാണ് ഇവിഎം എണ്ണിത്തുടങ്ങുക. എണ്ണല്‍ പ്രക്രിയയില്‍ അശ്രദ്ധയോ വീഴച്ചയോ സംഭവിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണമായ സ്വാതന്ത്ര്യം വോട്ടിംഗ് ഭാഗത്തേക്ക് ഉണ്ടായിരിക്കില്ല. വല്ല രൂപത്തിലുള്ള പരാതിയുണ്ടായാല്‍ കൗണ്ടര്‍ സെന്‍ററിലെ നിരീക്ഷകര്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1950 എന്ന നമ്പറിലേക്കോ അറിയിക്കാവുന്നതാണ്.