റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ പികെ കുഞ്ഞാലിക്കുട്ടി
മുസ്ലിം ലീഗിന്‍റെ ആദ്യ വനിതാ എം എല്‍ എയായി അഡ്വ. ഫാത്വിമ തഹ്ലിയ
മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: പ്രവചനങ്ങള്‍ ഇതുപോലൈ ശരിവെച്ച ഒരു പ്രതിപക്ഷ നേതാവ് കേരള ചരിത്രത്തിനുണ്ടാവാന്‍ സാധ്യതയില്ല. മത്സരിക്കുന്നതിന് മുമ്പ് തന്നെ ജയിക്കുന്ന സീറ്റുകളുടെ എണ്ണവും തോല്‍ക്കുന്ന മന്ത്രിമാരുടെ എണ്ണവും പ്രവചിച്ച വിഡി സതീശന്‍റെെ വാക്കുകള്‍ സത്യമായി പുലര്‍ന്നു. മത്സര ഫലം പൂര്‍ത്തിയാവുമ്പോള്‍ 102 സീറ്റോടെ യുഎഡിഎഫ് അധികാരം ഉറപ്പിച്ചു. കേവലം 35 സീറ്റുകളില്‍ മാത്രമാണ് എല്‍ഡിഎഫ് ജയിച്ചത്. ചരിത്രം തിരുത്തി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റുകള്‍ ലഭിച്ചു.
13 മന്ത്രിമാരാണ് എല്‍ഡിഎഫില്‍ നിന്ന് ഇപ്രാവശ്യം തോറ്റത്. ഒരു ഡസനോളം മന്ത്രമാർ തോല്‍ക്കുമെന്നായിരുന്നു വിഡിയുടെ പ്രസ്താവന. ആകെ മത്സരിച്ച സീറ്റുകളില്‍ കേവലം സിപിഐഎമ്മിന് നേടാനായത് 35 സീറ്റുകള്‍ മാത്രം. മുഖ്യമന്ത്രി പിണറായി മത്സരിച്ച മണ്ഡലത്തില്‍ പോലും ആദ്യ അഞ്ച് ബൂത്തുകള്‍ എണ്ണിയപ്പോള്‍ അദ്ദേഹം പിന്നിലായിരുന്നു. പയ്യന്നൂര്‍, അമ്പലപ്പുഴ, തളിപ്പറമ്പ് എന്നീ മണ്ഡലങ്ങളില്‍ നിന്ന് സ്വതന്ത്രന്മാര്‍ സിപിഎമ്മിനെ മുട്ട് കുത്തിച്ചു.
പേരാമ്പ്രയില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിന്‍റെ ചരിത്രത്തെയാണ് മുസ്ലിംലീഗിന്‍റെ വനിതാ സ്ഥാനാര്‍ത്ഥി അഡ്വ. തഹ്ലിയ തന്‍റെ കന്നിയങ്കത്തില്‍ പഴങ്കഥയാക്കിയത്. പുതു ചരിത്രം കുറിച്ചാണ് അഡ്വ. ഫാത്വിമ തഹ്ലിയ നിയമസഭയിലേക്ക് ചെല്ലുന്നത്. ചരിത്രത്തിലാദ്യമായി മുസ്ലിം ലീഗിന്‍റെ ആദ്യ വനിതാ എംഎല്‍എയാണ് അവര്‍. രണ്ട് പ്രാവശ്യം നൂര്‍ബിന റശീദും ഖമറുന്നീസ അന്‍വറും മത്സരിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. മന്ത്രിസഭയിലേക്ക് പരിഗണിക്കുമോ എന്ന ചര്‍ച്ചയും പ്രവര്‍ത്തകര്‍ക്കിടിയിലുണ്ട്.
ചരിത്ര ഭൂരിപക്ഷം കുറിച്ചാണ് ലീഗിന്‍റെ തന്നെ പികെ കുഞ്ഞാലിക്കുട്ടി ജയിച്ചു കയറിയത്. 2021ല്‍ ശൈലജ ടീച്ചര്‍ സ്വന്തമാക്കിയ 60000 ഭൂരിപക്ഷം മറികടന്ന് ഇത്തവണ 80000ത്തിന് മുകളില്‍ ഭൂരിപക്ഷത്തിനാണ് കുഞ്ഞാപ്പ മലപ്പുറത്ത് നിന്ന് വിജയിച്ചു കയറിയത്.
എന്‍ഡിഎയ്ക്ക് ഇത് ചരിത്ര പിറവിയും കൂടിയാണ്. കേരളത്തിന്‍റെ നിയമസഭ ഇലക്ഷന്‍ ചരിത്രത്തില്‍ ആദ്യമായി മൂന്ന് സ്ഥാനാര്‍തഥികള്‍ വിജയിച്ചു കയറി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കഴക്കൂട്ടത്ത് കെ മുരളീധരന്‍ 428 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ച് കയറിയത്. ചാത്തന്നൂരില്‍ ബിബി ഗോപകുമാറും നേമത്ത് രാജീവ് ചന്ദ്രശേഖറുമാണ് ബിജെപിക്ക് വേണ്ടി നിയമസഭയിലേക്ക് ജയിച്ച് കയറിയത്. കാസറഗോഡ് എല്‍ഡിഎഫിന്‍റെ കുത്തക സീറ്റായ ഉദുമയും തൃക്കരിപ്പൂറും തിരിച്ച് പിടിച്ചത് ചരിത്രമായി. തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യറുടെ വിജയം ഏറെ ശ്രദ്ധയാകര്‍ശിച്ചു. മൂന്ന് പതിറ്റാണ്ടിന് ശേഷം കെ നീലഘണ്ഡന്‍ ഉദുമ മണ്ഡലം എല്‍ഡിഎഫില്‍ നിന്ന് തിരിച്ച് പിടിച്ചത് കാസറഗോഡിന്‍റെ യുഡിഎഫ് വിജയത്തെ തിളക്കമുള്ളതാക്കി..