കുവൈത്ത് പ്രധാനമന്ത്രി അഹ്മദ് അബ്ദുല്ല അല്‍ സ്വബാഹ് വിമാനത്താവളം സന്ദർശിച്ചു
63 പേർക്ക് പരിക്കുള്ളതായി കരുതപ്പെടുന്നു. പരിക്കേറ്റവരില്‍ മൂന്ന് മലയാളികളും.
ഇറാന്‍റെ രണ്ട് നയതന്ത്രജ്ഞരെ പുറത്താക്കി കുവൈത്ത്.
ടെഹ്റാന്‍: അടിക്ക് തിരിച്ചടി. അതാണ് ഇറാന്‍റെ നിലപാട് എന്ന് ഇന്നത്തെ ആക്രമണത്തോടെ വ്യക്തം. വീണ്ടും പശ്ചfമേഷ്യ യുദ്ധ ഭീതിയിലേക്ക് മാറി. ഇറാന്‍റെ ഖഷ്വം ദ്വീപിനെ യുഎസ് ആക്രമിച്ചതിനാണ് ഇറാന്‍റെ തിരിച്ചടിയെന്നാണ് കരുതപ്പെടുന്നത്. കുവൈത്തും ബഹ്റൈനും വ്യോമപാത ആക്രമണത്തിന് തുറന്ന് കൊടുത്തു എന്ന വാദവും ഇറാന്‍ അറിയിച്ചട്ടുണ്ട്. ഇത് പാടെ നിഷേധിച്ചാണ് കുവൈത്ത് ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.
ഇന്ന് കുവൈത്ത് ടെർമിനല്‍ ഒന്നില്‍ നടന്ന ആക്രമണത്തില്‍ മാത്രം ഒരാള്‍ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളവും പരിക്കേറ്റവരേയും കുവൈത്ത് പ്രധാനമന്ത്രി അഹ്മദ് അബ്ദുല്ല അല്‍ സ്വബാഹ് സന്ദർശിച്ചു. മരിച്ചത് മധ്യപ്രദേശ് സ്വദേശി മന്‍സൂർ അഹ്മദ് റഹ്മാനാണ്. പരിക്കേറ്റവരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നു. മന്‍സൂർ യാത്ര ചെയ്യാന്‍ വേണ്ടിയായിരുന്നു വിമാനത്താവളത്തിലെത്തിയത്.
കുവൈത്തിലെ നാല് സ്ഥലങ്ങളില്‍ തീ പിടിത്തവുമുണ്ടായതായി അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിന് കനത്ത നാഷ നശ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ടെർമിനല്‍ നാലില്‍ നിന്ന് ഭാഗീകമായി കുവൈത്ത് എയർവൈസ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. വിമാനത്താവളം ഉടനെ തന്നെ പൂർവ്വ അവസ്ഥയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. ആക്രമണം നടന്നയുടനെ ഇറാന്‍റെ രണ്ട് നയതന്ത്രജ്ഞരെ കുവൈത്ത് പുറത്താക്കുകയും ചെയ്തു. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാും നിർദ്ദേശമുണ്ട്.
കുവൈത്തിനും ബഹറൈനും നേരെ നടന്ന ആക്രമണത്തില്‍ ഇന്ത്യയുള്‍പ്പടെ ഗള്‍ഫ്ര രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. യുഎഇ, സഊദി, ഖത്തർ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ഗള്‍ഫ് ഭാഗത്ത് നിന്ന് അപലപനം അറിയിച്ചത്. അതേ സമയം വിമാത്താവളത്തില്‍ നടന്ന ആക്രമണം ഞങ്ങള്‍ നടത്തിയതല്ലെന്ന അവാകശ വാദവുമായി ഇറാന്‍ റവല്യൂഷണറി ഗാർഡും രംഗത്തെത്തി.