50 വര്‍ഷത്തെ രാഷ്ട്രീയ യുഗത്തിന് പരിസമാപ്തി
ബംഗളുരു: കര്‍ണ്ണാടകയുടെ നീണ്ട കാലത്തെ കാവലാളായ വര്‍ത്തിച്ച സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ നെടും തൂണായി പ്രവര്‍ത്തിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറഞ്ഞു. എക്‌സില്‍ വൈകാരികമായ കുറിപ്പോടെയായിരുന്നു അദ്ദേഹം തന്‍റെ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. നിലവില്‍ രാഷ്ട്രീയം അഴിമതി നിറഞ്ഞതാണെന്നും സത്യസന്ധമായ രാഷ്ട്രീയത്തിന് നിലനില്‍പ്പില്ലാതായിരിക്കുന്നുവെന്നും അദ്ദേഹം തന്‍റെ കുറിപ്പില്‍ പറഞ്ഞു. ഇതോടെ കർണ്ണാടകയില്‍ ഒരു വലിയൊരു തെരെഞ്ഞെടുപ്പ് രാഷ്ട്രീയ യുഗത്തിനാണ് അന്ത്യം വീണിരിക്കുന്നത്.
2028ഓടെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഭാവിക്ക് 50 വര്‍ഷം തികയും. നിലവില്‍ 79 വയസ്സായ അദ്ദേഹത്തിന് 2028ഓടെ 81 വയസ്സ് തികയും. നിലവിലെ സര്‍ക്കാര്‍ കാലാവധി അവസാനിക്കാന്‍ ഇനി ഒന്നര വര്‍ഷമാണ് ബാക്കിയുള്ളത്. ഇതൊക്കെ കൂട്ടിയും കുറച്ചും തന്നെയാണ് അദ്ദേഹം തീരുമാനമെടുത്തത്.
അദ്ദേഹം എക്‌സില്‍ കുറിച്ച കുറിപ്പില്‍ നിന്നുള്ള ചില വാക്യങ്ങള്‍
”കര്‍ണ്ണാടകയിലെ വരുണ മണ്ഡലത്തില്‍ നിന്നാണ് ഞാന്‍ മത്സരിച്ചിരുന്നത്. ജനങ്ങള്‍ എന്നോട് വീണ്ടും മത്സരിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എനിക്ക് കെട്ടിവെക്കാനുള്ള തുക പോലും തന്നത് ജനങ്ങളാണ്. പക്ഷേ നിലവില്‍ രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു. സത്യസന്ധമായ രാഷ്ട്രീയം നിലവിലില്ല. അത് കൊണ്ട് ഞാന്‍ ഇനി മത്സരിക്കാനില്ല പക്ഷേ എന്‍റെ ഇനിയുള്ള ജീവിതം രാഷ്ട്രീയത്തിലും ജനസേവനത്തിലുമുണ്ടാവും.”
1978ല്‍ താലൂക്ക് ബോര്‍ഡ് അംഗമായാണ് രാഷ്ട്രീയ തെരെഞ്ഞെടുപ്പിലേക്ക് കടന്നു വരുന്നത്. ഇന്ന് എനിക്ക് 79 വയസ്സായി. അടുത്ത് തെരെഞ്ഞെടുപ്പ് നടക്കുന്ന 2028ല്‍ എനിക്ക് 81 വയസ്സാവും. അതോടെ എന്‍റെ രാഷ്ടട്രീയ ജീവതത്തിന് 50 വര്‍ഷം തികയും. പണ്ടത്തെ പോലെ ഊര്‍ജ്ജസ്സ്വലതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജയവും തോല്‍വിയും രുചിച്ചിട്ടുണ്ട്. പക്ഷേ ഞാന്‍ വിശ്വാസിച്ച തത്വങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയോ മനസ്സാക്ഷിയെ വഞ്ചിക്കുകയോ ചെയ്തിട്ടില്ല. അതില്‍ ഞാന്‍ സന്തുഷ്ടനാണ്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലം ജനങ്ങള്‍ എന്നെ സ്‌നേഹിച്ചു. അവര്‍ എന്നെ വിശ്വസിച്ചു. അതില്‍ ഞാന്‍ എന്നും കടപ്പാടുള്ളവനായിരിക്കും. എന്‍റെ ഭാവി ജീവിതവും ഞാന്‍ പൊതുസേവനത്തിന് സമര്‍പ്പിക്കും.”