സംഭാജിനഗര്‍ (മഹാരാഷ്ട്ര): ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മരിക്കലല്ല ഹീറോയിസം ജീവിച്ചു കാണിക്കലാണ് ആത്മാഭിമാനം
മഹാരാഷ്ട്രയില്‍ ഒരു ഐഫോണ്‍ അടവിന്‍റെ തര്‍ക്കത്തില്‍ ഇന്നലെ പൊലിഞ്ഞത് മൂന്ന് ജിവനുകളാണ്. അതിദാരുണമായ സംഭവത്തിന്‍റെ നടുക്കത്തിലാണ് ഇപ്പോഴും നാടും നാട്ടാരും. കഴിഞ്ഞ ദിവസമായിരുന്നു മഹാരാഷ്ട്രിയിലെ ഛത്രപതി സംഭാജിനാഗറിലെ കുനാലെന്ന ചെറുപ്പക്കാരനും കുടുംബവും ടിസ്ഗാവിലുള്ള കുന്നിന്‍ മുകളിലില്‍ നിന്ന് വീണു മരിച്ചത്.
കുനാല്‍ മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഒരു ഐഫോണ്‍ മാസത്തവണ അടവില്‍ വാങ്ങിയിരുന്നത്. ഇതിന്‍റെ ഈ മാസത്തെ അടവുമായി ബന്ധപ്പെട്ട് കുനാലും മാതാപിതാക്കളും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് വീട് വിട്ടിറങ്ങി ദേശ്യത്തോടെ കുനാല്‍ ടിസ്ഗാവ് മേഖലയിലെ കുന്നിന്‍ മുകളില്‍ ചെന്ന് ആത്ഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പിന്നാലെ കുനാലിന്‍റെ പിതാവ് മുരളീധര്‍ ചാന്ദ്ഗുഡെയും അമ്മ സംഗീതയും അതേ കുന്നിന്‍ മുകളിലെത്തി കുനാലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
മൂന്ന് മണിക്കൂറോളം കുനാല്‍ അവിടെ തന്നെ നിലയുറപ്പിച്ചു. കാര്യമറിഞ്ഞ് അവിടെയെത്തിയ നാട്ടാരും പോലീസും കുനാലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. അമ്മയെ ഓര്‍ത്തെങ്കിലും ഇതില്‍ നിന്ന് പിന്തിരിയൂ എന്ന് ടിസ്ഗാവ് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സഞ്ജയ് ജാദവ് ആവര്‍ത്ത് അഭ്യര്‍ത്ഥിച്ച് നോക്കിയെങ്കിലും മരണമല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്ന് കുനാല്‍ പറഞ്ഞു.
ഉച്ചയോടെ കുന്നിന്‍ മുകളില്‍ നിന്ന് പിതാവ് അവനെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചു. ഇതിനിടെ കാല്‍ തെറ്റി ഇരുവരും താഴേക്ക് പതിഞ്ഞു. ഈ കാഴ്ച്ച കണ്ട സംഗീത പിന്നാലെ പോയി കുന്നിന്‍ മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മൂന്ന് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവസ്ഥലത്ത് പോലീസും അഗ്നരക്ഷാ സേനയും എത്തിയെങ്കിലും രക്ഷിക്കാനാവാത്തത് വിമര്‍ശനത്തിന് കാരണമാക്കിയിട്ടുണ്ട്.