തിരുവനന്തപുരം: കേന്ദ്ര പ്രതിപക്ഷേ നേതാവും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ രാഹുല് ഗാന്ധിക്കെതിരെ അധിക്ഷേ പരാമര്ശം നടത്തിയ തിരുവനന്തപുരം കോര്പറേഷന് ബിജെപി കൗണ്സിലറും മുന് ഡിജിപിയുമായ ആര് ശ്രീലേഖയ്ക്കെതിരെ കേസ് ഫയല് ചെയ്തു. പുനലൂര് പോലീസാണഅ എഫ് ഐ ആര് രജിസ്റ്റര് ചെയ്തത്.
ഡല്ഹിയില് ചീഫ് ഇലക്ഷന് കമ്മീഷന് ഗ്യാനേഷ് കുമാറിനെതിരെ കോണ്ഗ്രസും സിജെപിയും നടത്തുന്ന സമരത്തെ വിമര്ശിച്ച് സംസാരിക്കുന്നതിനിടെയാണ് വര്ഗ്ഗീയ പരാമര്ശം നടത്തിയത്. ”രാഹുല് ഗാന്ധി ഡല്ഹിയില് താണ്ഡവമാടുകയാണ്. അമിതമായി ലഹരി അകത്ത് ചെന്നാലുണ്ടാവുന്ന വെപ്രാളമാണ് താണ്ഡവം. അതിന്റെ പ്രശ്നമാണ് അവിടെ നടത്തുന്നതെന്നായിരുന്നു അവരുടെ പരാമർശം’
ബ്ലോക്ക് പ്രസിഡണ്ട് സി വിജയകുമാറിന്റെ പരാതിയിലാണ് കേസ് ഫയല് ചെയ്തത്. 3 മണ്ഡലം പ്രസിഡുണ്ടുമാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. രാഹുല് ഗാന്ധിക്കെതിരെയുള്ള വിദ്വേശ പരാമര്ശവും മതവികാരം വ്രണപ്പെടുത്തുന്ന പരാമര്ശവും എന്ന വകുപ്പിലാണ് കേസ് ഫയല് ചെയ്തിരിക്കുന്നത്. ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായ താണ്ഡവ നൃത്തത്തെ ലഹരി അകത്ത് ചെന്നാലുണ്ടാവുന്ന വെപ്രാളമായി ഉപമിച്ചുവെന്നതാണ് പരാതിയില് ചേര്ത്തിരിക്കുന്നത്.192ാം വകുപ്പ് പ്രകാരം ജാമ്യം കിട്ടുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം ശ്രീലേഖ പ്രസ്താവന പിന്വലിച്ച് മാപ്പ് പറയണമെന്ന് അറിയിച്ച് കെപിസിസി ജനറല് സെക്രട്ടറി കെ പി ശ്രീമുകമാര് വക്കീല് നോട്ടീസ് അയച്ചിരുന്നു. ഇതിന് പുറമെ ഇന്നലെ യൂത്ത് കോണ്ഗ്രസ് ഡിജിപിക്ക് പരാതിയും നല്കിയിരുന്നു.