കൊല്ക്കത്ത: കൊല്ക്കത്തയില് ദുര്ഗാപൂജ ആഘോഷത്തിനിടെ ശക്തമായ തിക്കിലും തിരക്കിലും 17 പേര് കൊല്ലപ്പെട്ടു. നിരവധി പേര്ക്ക് പരിക്കേറ്റു. ഇതില് പലരുടെയും നില അതീവ ഗുരുതരമാണ്. മരിച്ചവരില് 13 സ്ത്രീകളും ഒരു കുട്ടിയും ഉള്പ്പെടുന്നു. പരിക്കേറ്റവരെ മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. ബംഗാള് മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗര്വാളും ആശുപത്രിയിലെത്തി സ്ഥിതിഗതികള് നിരീക്ഷിച്ചു.
ശനിയാഴ്ച്ച വൈകുന്നേരം 7.40ഓടെയാണ് സംഭവമുണ്ടായത്. മഴ പെയ്തതിനെ തുടര്ന്ന് ആളുകള് തിക്കിത്തിരക്കിയതാണ് അപകടത്തിനുള്ള പ്രാഥമിക കാരണം. പൂജ പന്തലിലേക്കുള്ള പ്രവേശന കവാടങ്ങള് ഇടുങ്ങിയതായതാണ് അപകടത്തിന്റെ വ്യാപ്തി വര്ദ്ധിപ്പിച്ചത്. സ്ഥലത്ത് വെളിച്ചമുണ്ടായില്ലെന്നും നാട്ടുകാര് ആരോപിച്ചു. അപകടം നടന്നിട്ടും സ്ഥലത്തേക്കുള്ള പ്രവേശനം സംഘാടകര് തടഞ്ഞെന്നും ആരോപണമുണ്ട്.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് രക്ഷാ പ്രവര്ത്തനത്തിന് പോലീസിനേയും അഗ്നിരക്ഷാ സേനയേയും മെഡിക്കല് സംഘത്തേയും നിയോഗിച്ചിട്ടുണ്ടതായി പോലീസ് അറിയിച്ചു. ശക്തമായ തിക്കില് പലരും ബോധരഹിതരായി വീഴുകയുണ്ടായി.
സംഭവത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാള് മുന് മുഖ്യമന്ത്രി മമതാ ബാനര്ജിയും അനുശോചനം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടന് ആശുപത്രിയിലെത്തുമെന്ന് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് അടിയന്തിരമായി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്ക്ക് 50000 രൂപയും അടിയന്തിര സഹായമായി നല്കാന് ഉത്തരവിട്ടതായി പ്രധാനമന്ത്രി അറിയിച്ചു.